category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവംശീയതക്കെതിരെ സമൂഹ മനഃസാക്ഷിയുടെ പ്രതിഷേധവുമായി വൈദികരുടെ പാട്ട്
Contentവിയന്ന: വംശീയതക്കെതിരെ സമൂഹമനസാക്ഷിയുടെ പ്രതിഷേധവുമായി മലയാളി വൈദികര്‍ ഒരുക്കിയ ആൽബം ശ്രദ്ധേയമാകുന്നു. I can't breath എന്ന പേരിൽ പേരിൽ സംഗീത വിദ്യാർത്ഥികളായ ഫാ. ജാക്‌സൺ കിഴവനയും ഫാ. ജെറിൻ പാലത്തിങ്കലും ചേർന്നൊരുക്കിയ ആൽബമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ഫാ. ജാക്സണും ഫാ. ജെറിനും ചേർന്ന് ചിട്ടപ്പെടുത്തിയ ഗാനം ഫാ. ജേക്കബ് കോറോത്താണ് എഡിറ്റ് ചെയ്തിരിക്കുന്നത്. മൂന്നുപേരും എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരാണ്. സാമൂഹിക പ്രതിബദ്ധതയോടൊപ്പം തന്നെ കലാമൂല്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് വൈദികര്‍ ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ സാംസ്കാരിക പശ്ചാത്തലത്തോട് ചേർന്നിരിക്കുന്നു എന്നതാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്. 1870-കളിൽ ആഫ്രോ-അമേരിക്കൻ ഇടങ്ങളിൽ രൂപപെട്ട ബ്ലൂസ് പ്രോഗ്രഷനിൽ 1960-കളിൽ ജമൈക്കയിൽ രൂപപ്പെട്ട റെഗ്ഗെ റിഥം സമ്മേളിക്കുന്ന രീതിയിലാണ് കമ്പോസിഷൻ നല്‍കിയിരിക്കുന്നത്. 'Stories' നെക്കാൾ വികാരങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന പ്രത്യേകിച്ച് 'ഏകാകിത' അവതരിപ്പിക്കുന്നതാണ് ബ്ലൂസ് കോമ്പോസിഷൻ. ഓഫ് ബീറ്റ് സ്വഭാവമുള്ള റെഗ്ഗെ സങ്കേതത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധ ഭാവമാണ് പ്രധാനം. falsetto എന്ന വോക്കൽ ടെക്നിക്കും ഈ ഗാനത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സാധാരണ ശബ്ദ പരിധിക്ക് പുറത്ത് പാടേണ്ടി വരുമ്പോൾ ഗായകർ ഈ ടെക്നിക് ഉൾപ്പെടുത്താറുണ്ട്. ജോർജ് ഫ്ലോയിഡിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലും മറ്റെല്ലാ രാജ്യങ്ങളിലും പ്രതിഷേധം ഇരമ്പുന്ന ഈ സമയത്ത് വൈദികരുടെ ഈ ഗാന അവതരണത്തിന് പ്രത്യേക പ്രാധാന്യം തന്നെ ലഭിക്കുന്നുണ്ട്. വംശീയ മരണത്തോടെ അനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നല്‍കിയ വീഡിയോ വിചിന്തനവും ആൽബത്തിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 'ജാക്സൺ സേവ്യർ' എന്ന യൂട്യൂബ് ചാനലിലാണ് ഗാനം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വിയന്ന യൂണിവേഴ്സിറ്റിയിൽ 'കോറൽ കണ്ടെക്‌ടിങ് ൽ' മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ. ജാക്സൺ 'ദ്‌ ബാംഗ്ലൂർ കൺസർവേറ്ററിയിൽ' മാസ്റ്റേഴ്സ് ചെയ്യുന്ന ഫാ. ജെറിനും മുൻപും ഇത്തരത്തിൽ കാലിക പ്രാധാന്യമുള്ള നിരവധി സംഗീത ആവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=aD07XpllkuQ&feature=youtu.be
Second Video
facebook_link
News Date2020-06-18 11:19:00
Keywordsഗാന, സംഗീത
Created Date2020-06-18 11:22:40