category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രക്തസാക്ഷികളില്ലാത്ത സഭയെന്നാൽ ഫലങ്ങളില്ലാത്ത വൃക്ഷത്തിന് തുല്യം: ആർച്ച് ബിഷപ്പ് രംസി ഗർമൗ
Contentടെഹ്റാൻ: ഇറാനിലെ കത്തോലിക്ക സഭയെ സംബന്ധിച്ച് രക്തസാക്ഷികളില്ലാത്ത സഭയെന്നാൽ ഫലങ്ങളില്ലാത്ത വൃക്ഷത്തിന് തുല്യമാണെന്നു ദേശീയ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് രംസി ഗർമൗ. ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരാണ് സഭയുടെ യഥാർത്ഥ ശക്തിയെന്നും പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്'(എ.സി.എൻ) പ്രതിനിധികൾക്ക് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇറാനിയൻ വിപ്ലവത്തിന്റെ ആരംഭം മുതൽ തന്നെ രാജ്യത്തെ ക്രിസ്ത്യാനികൾ നിരവധി പ്രതിസന്ധികള്‍ നേരിട്ടുണ്ട്. വിപ്ലവത്തെ തുടർന്ന് കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട സ്‌കൂളുകളും ആശുപത്രികളും സ്ഥാപനങ്ങളുമെല്ലാം അടച്ചുപൂട്ടി. ഇതോടെ രാജ്യത്ത് ക്രൈസ്തവരുടെ എണ്ണം കുറയാൻ തുടങ്ങി. ക്രമേണ, സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് ക്രൈസ്തവരെ നീക്കം ചെയ്തു. ഇന്ന് നാലായിരം പേർ മാത്രമായി ചുരുങ്ങിയ കൽദായ കത്തോലിക്കാ സഭയുടെയും അവസ്ഥ ഇതുതന്നെയാണ്. എന്നാൽ, ദൈവവചനത്തിൽ വിശ്വാസം അർപ്പിക്കുന്നിടത്തോളം, പീഡനം എന്നത് വചനപ്രഘോഷണത്തിന്റെ ഭാഗമാണ്. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യൻ സമൂഹത്തിന്റെ ശക്തിയും ചലനാത്മകതയും അതിന്റെ എണ്ണത്തിലല്ല, മറിച്ച് വിശ്വാസത്തിന്റെ സാക്ഷികളാകാൻ സഭാംഗങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണ്. ദൈവവചനം അറിയാൻ ആഗ്രഹിക്കുന്ന ഇറാനിലെ ഇസ്ലാം സഹോദരങ്ങൾ രാജ്യത്തെ ക്രിസ്ത്യാനികളെ സമീപിക്കുന്നുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസജീവിതം ഫലങ്ങൾ പുറപ്പെടുവിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന എ‌സി‌എന്നിന് അഭിനന്ദനം അറിയിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. തീവ്ര ഇസ്ലാമിക നിയമങ്ങളുള്ള ഇറാനില്‍ മുസ്ലിം മതം ഉപേക്ഷിച്ചു ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടെന്ന് നേരത്തെ വ്യക്തമായിരിന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവ വിശ്വാസം വളരുന്നുവെന്ന് ഷിയാ മുസ്ലിം പുരോഹിതർക്കു മുന്നിൽ പ്രസംഗിക്കവേ ഇറാനിലെ രഹസ്യാന്വേഷണ വിഭാഗം മന്ത്രിയായ മഹമ്മുദ് അലവി പരസ്യമായി തന്നെ തുറന്നു പറഞ്ഞു. എന്തുകൊണ്ടാണ് അവർ മതം മാറുന്നതെന്ന്‍ ചോദിക്കുകയല്ലാതെ മറ്റു വഴികൾ മുന്നിൽ ഇല്ലായിരിന്നുവെന്നും പലരും തന്നോടു പറയുന്നത് തങ്ങൾക്ക് സമാധാനം നൽകുന്ന ഒരു മതം വേണമെന്നാണെന്നും മഹമ്മുദ് അലവി നേരത്തെ വെളിപ്പെടുത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-18 17:15:00
Keywordsഇറാന
Created Date2020-06-18 17:16:17