Content | പാലാ: പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ ഇന്നു ഭരണങ്ങാനം വിശുദ്ധ അൽഫോൻസ തീർഥാടന ദേവാലയത്തിൽ രാത്രി ആരാധന നടത്തും. ജനപങ്കാളിത്തമുണ്ടാകില്ല. ഓണ്‍ലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും. അഞ്ചിനു തുടങ്ങി രാത്രി ഒന്‍പതിന് അവസാനിക്കും. ഫാ. വിൻസന്റ് മൂങ്ങാമാക്കൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും. ഫാ. പോൾ വടക്കേമുറി സിഎംഐ വചനപ്രഘോഷണവും ആരാധനയും നയിക്കും.
ഒൗദ്യോഗിക യു ട്യൂബ് ചാനൽ youtube. com/c/StAlphonsashrine. |