category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമതബോധന അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം
Contentകൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ മദ്രസ അധ്യാപകർക്ക് ക്ഷേമനിധി രൂപീകരിച്ചിരിക്കുന്നത് പോലെ കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലെ മതബോധന അധ്യാപകർക്കും ക്ഷേമ നിധി ഫണ്ട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലിനും നിവേദനം നൽകി. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഫണ്ട് വകയിരുത്തുമ്പോൾ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കാര്യമായ പരിഗണന നൽകണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. നിലവിൽ ഫണ്ട് വിതരണം ചെയ്യുന്നതിൽ അനുവർത്തിച്ചു പോരുന്ന 80:20 അനുവാദം കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ല എന്നും ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ക്ഷേമപദ്ധതികളുടെ വിഹിതം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനുമുമ്പ് നൽകിയിട്ടുള്ള നിവേദനങ്ങൾ പരിഗണനയിലിരിക്കെയാണ് കെഎൽസിഎ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവർ സംയുക്തമായി നൽകിയ കത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-06-27 05:51:00
Keywordsമതബോധന
Created Date2020-06-27 06:02:46