Content | ജാലിസ്കോ: മെക്സിക്കോയിലെ ജാലിസ്കോയിലെ സോക്വിപിയാന്‍ ആശുപത്രിയിലെ കൊറോണ രോഗിയായ മുതിര്‍ന്ന സ്ത്രീ ജീവിതത്തില്‍ ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ് ഈ സംഭവം. രോഗബാധിതയായ സ്ത്രീയുടെ ആഗ്രഹം നിറവേറ്റിക്കൊണ്ട് ഗ്വാഡലാജാര അതിരൂപതയിലെ കത്തോലിക്ക വൈദികരാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ദിവ്യകാരുണ്യം നല്‍കിയത്.
ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ അനേകായിരങ്ങളുടെ ഇടയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ കുമ്പസാരമാണെന്നും, ജീവിതത്തിലൊരിക്കലും താന്‍ വിശുദ്ധ കുര്‍ബാന കൈകൊണ്ടിട്ടില്ലെന്നും ആ സ്ത്രീ വെളിപ്പെടുത്തിയതായി ആശുപത്രിയില്‍ കൊറോണ രോഗികളുടെ അജപാലന കാര്യങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന ഫാ. ജോസ് ലൂയിസ് ഗോണ്‍സാലസ് സാന്റോസ്കോയി പറഞ്ഞു. മതിയായ അനുമതി നേടിയ ശേഷമാണ് കൊറോണ രോഗിയുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിരിന്നത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLosSeminaristasDelMundo%2Fposts%2F133042515086747&width=500" width="500" height="728" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></iframe> <p>
പ്രാര്‍ത്ഥനയ്ക്കും പങ്കുവെയ്ക്കലിനുമായി കുടുംബാംഗങ്ങള്‍ക്ക് രോഗികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുവാനുള്ള അവസരം നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അകത്തോലിക്കര്‍ വരെ പ്രാര്‍ത്ഥനയും, ആശീര്‍വാദവും ആവശ്യപ്പെട്ടതാണ് ജീവിതത്തിലൊരിക്കലും മറക്കാനാവാത്തത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ അവശയായ ഒരു സ്ത്രീയുടെ ആറ് വയസ്സുകാരിയായ മകളുടെ മാമ്മോദീസ സംഘടിപ്പിക്കുവാനും സാധിച്ചതും ഭാഗ്യമായി കരുതുകയാണെന്ന് അദ്ദേഹം പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Eg7DhKxAFhWIkT4wcGeP7Y}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |