Content | വാഷിംഗ്ടൺ ഡി.സി: ദൈവ വിശ്വാസവും രാഷ്ട്രീയ നിലപാടുകളും മൂലം പുറന്തള്ളപ്പെടുന്ന ചലച്ചിത്ര പ്രവർത്തകർക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ദൈവവും ദൈവവിശ്വാസവും കേന്ദ്രീകൃതമായ സിനിമകൾ നിർമിക്കാൻ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുമായി അമേരിക്കൻ ഇറ്റാലിയൻ നടനും മോഡലുമായ അന്റോണിയോ സബാടോ. ക്രിസ്തീയ വിശ്വാസിയും യാഥാസ്ഥിതിക നിലപാടുകാരനുമായ അന്റോണിയോ സബാടോ ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്നു തിരിച്ചടികള്‍ നേരിട്ടിരിന്നു. ഈ സാഹചര്യത്തിലാണ് ദൈവ വിശ്വാസത്തില്‍ കേന്ദ്രീകൃതമായ സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ സ്വന്തം പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചുള്ള ആലോചന അന്റോണിയോ ആരംഭിച്ചതെന്ന് 'ക്രിസ്ത്യന്‍ ഹെഡ്‌ലൈന്‍സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവിടെയെല്ലാം ദൈവീക ഇടപെടൽ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ദൈവം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അവിടുന്നു നമ്മെ ശക്തരാക്കുമെന്നും അദ്ദേഹം ക്രിസ്ത്യന്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഹോളിവുഡിൽ മതവിശ്വാസത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ പേരിൽ സിനിമാ മേഖലയിൽനിന്നും പുറത്താക്കപ്പെട്ട നിരവധി കലാകാരന്മാറുണ്ടെന്നും ഈ സാഹചര്യത്തിലാണ് എല്ലാ ദേശസ്‌നേഹികൾക്കും അവസരം നൽകുന്ന ഒരു യാഥാസ്ഥിതിക മൂവി സ്റ്റുഡിയോ ആരംഭിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇറ്റാലിയന്‍ വംശജനായ അന്റോണിയോ പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Cb7DZuv97Ho78JjeMaoa1D}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |