Content | ഭരണങ്ങാനം: പറുദീസായില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയോടൊപ്പം ചേരുന്നതിനായി നമ്മുടെ കുരിശുകള്‍ സന്തോഷപൂര്‍വം സഹിക്കാമെന്നും പറുദീസായില്‍ എത്തിച്ചേരുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പാലാ രൂപത മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ജോസഫ് മുത്തനാട്ട്. തിരുനാളിന്റെ നാലാം ദിനമായ ഇന്നലെ ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലാളിത്യം നിറഞ്ഞ ജീവിതത്തിലൂടെ, ദൈവം തരുന്നവയെ ചോദ്യം ചെയ്യാതെ, സഹനത്തെ വിശുദ്ധീകരിച്ചു, സന്തോഷത്തോടെ നാം ദൈവീകപദ്ധതിക്ക് സ്വയം സമര്‍പ്പിച്ച് ഈശോയെ അനുഗമിക്കണമെന്നും ഫാ. ജോസഫ് മുത്തനാട്ട് സന്ദേശത്തില്‍ പറഞ്ഞു. ഇന്നു രാവിലെ 11ന് പാലാ രൂപത മതബോധ കേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴേപറന്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. പുലര്‍ച്ചെ 5.30നും രാവിലെ 7.30നും ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടായിരിക്കും.
ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 അംഗങ്ങൾ കോവിഡ്19 മൂലം മരണമടഞ്ഞു - കോവിഡ്19 ബാധിച്ച് ഫെലിസിയൻ സന്യാസിനി സമൂഹത്തിലെ 14 അംഗങ്ങൾ മരണമടഞ്ഞു. ഇതിൽ ഒരാളൊഴികെ 13പേർ മിഷിഗണിലെ മഠത്തിൽ വച്ചാണ് മരിച്ചത്. ഇവിടെ 44 സന്യാസിനികൾ താമസിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ചിരുന്ന മഠത്തിലെ 17 സന്യാസിനികൾ ഇതിനിടെ പൂർണമായ രോഗമുക്തിയും നേടി. ന്യൂജഴ്സിയിലുള്ള മഠത്തിൽ കോവിഡ് 19 ബാധിച്ചരിൽ ഒരു സന്യാസിനി മരിക്കുകയും, 11 പേർ രോഗമുക്തി നേടുകയും ചെയ്തു. ടീച്ചർ, പ്രൊഫസർ, നഴ്സ് തുടങ്ങിയ ജോലികൾ ചെയ്തിരുന്ന സന്യാസിനികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരിലൊരാൾ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളും, സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം മൂലം മരണമടഞ്ഞ സന്യാസിനികൾക്കു വേണ്ടി ഔദ്യോഗിക സംസ്കാര ശുശ്രൂഷകൾ നടത്താൻ സാധിച്ചില്ല. വൈറസ് വ്യാപന നാളുകൾ മുതലെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സന്യാസിനികൾ മുൻപന്തിയിലുണ്ടായിരുന്നു. സന്യാസിനി സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ പ്രൊവിൻഷ്യൽ മിനിസ്റ്ററായ സിസ്റ്റർ മേരി ക്രിസ്റ്റഫർ മൂർ എല്ലാ ആഴ്ചകളിലും കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് സന്യാസിനി സമൂഹത്തിലെ അംഗങ്ങൾക്ക് വേണ്ടി കത്ത് പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. വൈറസിനോട് പോരാടിയ സന്യാസിനികളെയും, അവരെ സഹായിച്ചിരുന്നവരെയും പ്രശംസിക്കുന്നതിൽ സിസ്റ്റർ മേരി ക്രിസ്റ്റഫർ മടികാണിച്ചിരുന്നില്ല. സാധാരണ ദിനചര്യകളിലേക്ക് കൊറോണ വൈറസ് മാർഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ മടങ്ങാൻ സന്യാസിനികൾ ആരംഭിച്ചെന്ന് ജൂലൈ എട്ടാം തീയതി സിസ്റ്റർ മേരി ക്രിസ്റ്റഫർ പറഞ്ഞു. വരുന്ന ദിവസങ്ങളിലും മുൻകരുതലുകൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ദി കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫെലിക്സ് ഓഫ് കാന്റലിസ് എന്നാണ് ഔദ്യോഗികമായി ഫെലിസിയൻ സന്യാസിനി സമൂഹം അറിയപ്പെടുന്നത്. അമേരിക്കയിലുടനീളം വിവിധ സ്ഥലങ്ങളിലായി പ്രസ്തുത സന്യാസിനി സമൂഹത്തിന് 469 അംഗങ്ങളുണ്ട്.
|