category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ പീഡനത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ജനത: സര്‍വ്വേ ഫലം പുറത്ത്
Contentലണ്ടന്‍: കൊടിയ ക്രൈസ്തവ പീഡനം അരങ്ങേറുന്ന നൈജീരിയായിലെ ഭീകരമായ അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് ജനത. ക്രൈസ്തവ പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ഉപാധികളോടെ മാത്രം നൈജീരിയയ്ക്ക് സാമ്പത്തിക സഹായം നൽകുന്നത് തുടർന്നാൽ മതിയെന്ന് സാവന്ത കോംറെസ് എന്ന മാർക്കറ്റിംഗ് റിസർച്ച് കൺസൾട്ടൻസി നടത്തിയ സർവേയിൽ പങ്കെടുത്ത 53 ശതമാനം ആളുകളും ആവശ്യപ്പെട്ടു. പത്തിൽ ആറു പേർ മനുഷ്യാവകാശ ലംഘനം നടത്തുന്നവരുടെ മേൽ വിലക്കുകൾ ഏർപ്പെടുത്തണമെന്ന നിലപാടുള്ളവരാണ്. മനുഷ്യാവകാശ സംഘടനയായ പിഎസ്ജി യുകെയ്ക്കുവേണ്ടി രണ്ടായിരം ആളുകളുടെ ഇടയിലാണ് സർവ്വേ നടത്തപ്പെട്ടത്. ക്രൈസ്തവ വിശ്വാസികളുടെ മേൽ നടക്കുന്ന പീഡനങ്ങളിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടണമെന്ന് 39 ശതമാനം പൗരന്മാരും ആവശ്യപ്പെടുന്നു. 26 ശതമാനം ജനങ്ങൾ നൈജീരിയായില്‍ സൈനിക ഇടപെടൽ നടത്താൻ ബ്രിട്ടന്‍ തയ്യാറാകണമെന്ന നിലപാടുള്ളവരാണ്. ദീർഘനാളായി നൈജീരിയയിലെ ക്രൈസ്തവർ നിശബ്ദമായി കൊല്ലപ്പെടുകയാണെന്ന് പിഎസ്ജി യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് അഡോ അഡിഡോയിൻ പറഞ്ഞു. മാധ്യമങ്ങളും, രാഷ്ട്രീയ പാർട്ടികളും അവരുടെ വിലാപം കേട്ടില്ലെന്ന് നടിക്കുകയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ നൈജീരിയയ്ക്ക് സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ആഫ്രിക്കയിൽ സമാധാനം പുലരില്ല. കൊറോണ വൈറസ് വലിയൊരു വെല്ലുവിളി ആണെങ്കിലും, അതിനേക്കാൾ വലിയ വെല്ലുവിളിയാണ് ഇസ്ലാമിക തീവ്രവാദം ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവ പീഡനത്തില്‍ ആശങ്ക പ്രകടിപ്പിച്ച ബ്രിട്ടീഷ് ജനത അഭിനന്ദനം അറിയിക്കുന്നതായും അഡോ അഡിഡോയിൻ കൂട്ടിച്ചേർത്തു. അതേസമയം നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലുളള ആശങ്ക സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ബ്രിട്ടണിലെ അന്തര്‍ദേശീയ വകുപ്പിന്റെ വക്താവ് പറഞ്ഞു. ലക്ഷക്കണക്കിന് പേർ അവിടെ ദാരിദ്രത്തിൽ കഴിയുന്നുണ്ടെന്നും, അവർക്ക് സഹായം എത്തിക്കേണ്ടത് പ്രാധാന്യമേറിയ കാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-02 16:02:00
Keywordsബ്രിട്ടനി, നൈജീ
Created Date2020-08-02 21:38:32