category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingഗൾഫ് യുവത്വത്തിന്റെ പരിശുദ്ധാത്മാവിന്റെ 'തൂലിക' അറുനൂറിന്റെ നിറവിൽ
Contentഅബുദാബി: ദുബായ് ജീസസ് യൂത്തിന്റെ വാരന്ത്യപതിപ്പായ “തൂലിക” ജൈത്രയാത്രയിലെ നാഴികക്കല്ലായ അറുനൂറാം എഡിഷൻ പുറത്തിറക്കി. കോവിഡ് മഹാമാരിയുടെ തടസങ്ങൾക്കിടയിലും കഴിഞ്ഞ വെള്ളിയാഴ്ച്ച (31.07.2020) ഓൺലൈനിലാണ് പ്രകാശനകർമ്മം നടന്നത്. തൂലികയുടെ ആരംഭം മുതൽ ഇന്നുവരെയുള്ള കോർടീമുകളുടെ സാന്നിധ്യത്തിൽ ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ മലയാളി സമൂഹത്തിന്റെ ആത്മീയഗുരുവായ ഫാ. അലക്‌സ് വാച്ചാപറമ്പിലാണ് പ്രകാശനകർമ്മം നിർവഹിച്ചത്. 2003 സെപ്തംബർ അഞ്ചിന് ദുബായിലെ ജീസസ് യൂത്ത് കൂട്ടായ്മയിൽ ഒരു എ ഫോർ കപേപ്പറിൽ പിറവികൊണ്ട തൂലിക പരിശുദ്ധാത്മ അഭിഷേകത്താൽ പതിനേഴു വർഷങ്ങൾക്കിപ്പുറം ഇന്നത്തെ കാലഘട്ടത്തിന്റെ മാധ്യമസാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെടുത്തിക്കൊണ്ട് അനേകരിലേക്ക് ദൈവസ്നേഹം പകരുകയാണ്. ജീസസ് യൂത്ത് കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിയാതെ ലേബർക്യാമ്പുകളിൽ താമസിച്ചിരുന്ന യുവജനങ്ങൾക്ക് മുന്നേറ്റത്തിന്റെ വിശേഷങ്ങൾ അതിന്റെ തനിമ ഒട്ടും ചോരാതെ പങ്കുവയ്ക്കുക എന്നതായിരുന്നു തൂലികയുടെ ആദ്യകാലങ്ങളിലെ പ്രധാനലക്ഷ്യം. നാളുകൾ പിന്നിട്ടപ്പോൾ, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും ദുബായ് ജീസസ്‌ യൂത്തിലെ ഒരുപറ്റം യുവജനങ്ങളുടെ ആത്മീയ സമർപ്പണത്തിന്റെ ഫലമായി ഇന്ന് ഓരോ ആഴ്ചയിലും മുടങ്ങാതെ തൂലിക അനേകരുടെ കരങ്ങളിൽ എത്തിച്ചേരുന്നുണ്ട്. ജീവിതത്തിന്റെ നേർസാക്ഷ്യങ്ങളെ മനോഹരമായി വരച്ചുകാട്ടുന്ന തൂലിക ഇന്ന് ദുബായിലെ ഓരോ ജീസസ് യൂത്തിന്റെയും വെള്ളിയാഴ്ചകളിലെ ആവേശമാണ്. കത്തോലിക്ക സഭയുടെ പ്രബോധനങ്ങളോട് ചേർന്നുനിന്നുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിലെ യുവത്വത്തിന് ആവശ്യമായതെല്ലാം അക്ഷരങ്ങളിലൂടെ പകർന്നുനല്കുവാൻ പരിശ്രമിക്കുന്ന തൂലിക ഇതിനോടകംതന്നെ അനേകരുടെ ആത്മീയ ജീവിതത്തിനു താങ്ങും തണലും ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് ജീവിതശൈലിയുടെ ഭാഗമായ വ്യക്തിപരമായ പ്രാർത്ഥന, വചനവായന, കൗദാശികജീവിതം, കൂട്ടായ്‌മ, സുവിശേഷവത്കരണം, പാവങ്ങളുടെ പക്ഷംചേരൽ എന്നീ സ്ഥായീഘടകങ്ങളിൽ ഊന്നിയാണ് തൂലികയിലെ ഓരോ ലേഖനങ്ങളും കുറിപ്പുകളും ഓരോ ആഴ്ച്ചകളിലും ക്രമപ്പെടുത്തുന്നതെന്ന് ലിറ്ററേച്ചർ ആൻഡ് മീഡിയ മിനിസ്ട്രി കോർഡിനേറ്റർ ജോബിൻ അഗസ്റ്റിൻ, അസിസ്റ്റന്റ് കോർഡിനേറ്റർ റിന്റോ വർഗീസ്സ് എന്നിവർ പ്രവാചക ശബ്ദത്തോട് പങ്കുവച്ചു. ജീവിതശൈലിയിലെ ഒരു പ്രധാന ഘടകമായ സുവിശേഷവത്കരണം നവമാധ്യമങ്ങളിലൂടെ നിർവഹിക്കുവാൻ തൂലിക നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണ്. ദൈവസ്നേഹത്തിന്റെ പ്രവാചകരായി അനേക ജീവിതങ്ങളെ ക്രിസ്തുവിന്റെ ജീവിതശൈലിയിലേക്ക് അടുപ്പിക്കുവാൻ തൂലികയ്ക്കു കഴിയുന്നുവെന്നും ടീം അംഗങ്ങൾ പറഞ്ഞു. ദുബായ് ജീസസ് യൂത്തിന്റെ വെബ്സൈറ്റ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയും തൂലിക പങ്കുവെയ്ക്കുന്നുണ്ട്. ✔️ {{ തൂലിക ഓൺലൈനിൽ ലഭിക്കാൻ ->http://www.jesusyouthdubai.com/}} ** #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LgfNlpytfGx0UAev6KcGz7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-05 16:58:00
Keywordsഗൾഫ
Created Date2020-08-05 22:32:18