category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസമുദ്രത്തൊഴിലാളികൾക്കു വേണ്ടി പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാര്‍ത്ഥനാനിയോഗം
Contentവത്തിക്കാൻ സിറ്റി: കടലില്‍ മത്സ്യബന്ധനം നടത്തുകയും, നാവികരായും അല്ലാതെയും ജോലിചെയ്യുന്നവര്‍ക്കും വേണ്ടി ഫ്രാൻസിസ് പാപ്പയുടെ ആഗസ്റ്റ് മാസത്തെ പ്രാർത്ഥന നിയോഗം. ആഗസ്റ്റ് നാലിന് പ്രകാശംചെയ്ത  പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയിലൂടെ പാപ്പ സമുദ്ര ജീവനക്കാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചു. നാവികരുടെയും മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം ഏറെ ക്ലേശകരമാണ്. പലപ്പോഴും അവര്‍ നിര്‍ബന്ധിത തൊഴിലിനു വിധേയരാക്കപ്പെടുകയും, വിദൂരങ്ങളായ തുറമുഖങ്ങളില്‍ കിടക്കേണ്ടിവരികയും ചെയ്യുന്നുണ്ടെന്ന് പാപ്പ സ്മരിച്ചു. വ്യവസായവത്കൃതമായതും കിടമത്സരങ്ങളുള്ളതുമായ മത്സ്യബന്ധനത്തിന്‍റെ മേഖലയില്‍ അവരുടെ ജോലി ഇന്ന് ഏറെ സങ്കീര്‍ണ്ണവും,  ജീവിതം സർവ്വോപരി ക്ലേശകരവുമാണ്. കടല്‍ ജീവനക്കാര്‍ ഇല്ലെങ്കില്‍ ലോകത്തിന്‍റെ പലഭാഗങ്ങളും കൊടുംപട്ടിണിയില്‍ അമരാന്‍ ഇടയുണ്ട്. സമുദ്രത്തില്‍ ജോലിചെയ്യുകയും, അതിനെ ആശ്രയിച്ച് ഉപജീവനം നയിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. അവരില്‍ നാവീകരും മത്സ്യ തൊഴിലാളികളും, അവരുടെ കുടുംബങ്ങളുമുണ്ട്. അവർക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://youtube.com/watch?feature=youtu.be&v=bvmQ4HeC7Dw
Second Video
facebook_link
News Date2020-08-06 11:13:00
Keywordsസമുദ്ര, കടൽ
Created Date2020-08-06 16:46:56