category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവത്തിക്കാന്റെ സാമ്പത്തിക വകുപ്പില്‍ അല്‍മായനെ നിയമിച്ച് പാപ്പ
Contentറോം: സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ജനറല്‍ സെക്രട്ടറിയായി സ്പെയിന്‍ സ്വദേശിയായ ഡോ. മാക്സിമിനോ കബല്ലേരോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ബഹുരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബാക്സ്റ്ററിന്റെ സാമ്പത്തിക വകുപ്പിന്‍റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരിന്നു അദ്ദേഹം. സഭയുടെ സാമ്പത്തിക വകുപ്പിന്‍റെ പ്രീഫെക്ടായി സേവനം അനുഷ്ഠിക്കുന്ന തന്‍റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ മോണ്‍. ജുവാന്‍ അന്തോണിയോ ഗുരേരോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതിലുള്ള സന്തോഷം വത്തിക്കാന്‍ വാര്‍ത്ത വിഭാഗത്തിനു നല്‍കിയ അഭിമുഖത്തില്‍ ‍ഡോ. മാക്സിമിനോ പ്രകടിപ്പിച്ചു. വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും സാമ്പത്തിക കാര്യങ്ങള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും കിട്ടിയ പരിചയസമ്പത്ത് വലിയ മുതല്‍ക്കൂട്ടായി കണക്കാക്കുന്നുവെന്നും, ലോകജനതയ്ക്കായി സഭ ഇന്നു ഫ്രാന്‍സിസ് പാപ്പയുടെ ആത്മീയ നേതൃത്വത്തില്‍ ചെയ്യുന്ന സേവനങ്ങളില്‍ പങ്കുചേരുന്നതില്‍ ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ അഭിമാനത്തോടെയാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും ഡോ. മാക്സിമിനോ കബല്ലേരോ പറഞ്ഞു. മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ. മാക്സിമിനോ കബല്ലേരോ ബാര്‍സിലോണ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പനികളുടെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച് എംബിഎയും സ്വന്തമാക്കി. പിന്നീട് വിവിധ രാജ്യാന്തര കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളുടെ തലവനായി പ്രവര്‍ത്തിച്ച അദ്ദേഹം 2007-ലാണ് ബാക്സ്റ്റര്‍ കമ്പനിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അമേരിക്കയിലേയ്ക്ക് ചേക്കേറിയത്. ആഗസ്റ്റ് 15നു വത്തിക്കാനില്‍ അദ്ദേഹം പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-06 18:34:00
Keywordsഅല്‍മാ
Created Date2020-08-07 00:05:22