category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്ന് ഗവര്‍ണ്ണര്‍: വാള്‍മാര്‍ട്ടില്‍ സമൂഹ പ്രാര്‍ത്ഥനയുമായി ജനങ്ങളുടെ മറുപടി
Contentപെന്നിസില്‍വാനിയ: 'ആരാധനാലയങ്ങള്‍ അത്യാവശ്യമല്ല' എന്ന പെന്നിസില്‍വാനിയയുടെ ഗവര്‍ണര്‍ ടോം വൂള്‍ഫിന്റെ പ്രസ്താവനക്ക് ശക്തമായ മറുപടിയുമായി ക്രൈസ്തവ വിശ്വാസികള്‍. വാള്‍മാര്‍ട്ടിനുള്ളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മ നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിശ്വാസം ഭരണകൂടത്തിന് മുന്നില്‍ പ്രകടിപ്പിച്ചത്. ജൂണ്‍ അവസാന വാരത്തില്‍ നടന്ന സംഭവമാണെങ്കിലും വാള്‍മാര്‍ട്ട് ജീവനക്കാരിയായ നാന്‍സി ഹാല്‍ഫോര്‍ഡ് കൂട്ടായ്മയില്‍ പങ്കെടുത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം റെക്കോര്‍ഡ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്. കൊറോണ നിയന്ത്രണങ്ങളുടെ മറവിലുള്ള മതവിരുദ്ധതയ്ക്കും ഉദ്യോഗസ്ഥ മേധാവിത്വത്തിനുമുള്ള മറുപടിയായാണ് വാള്‍മാര്‍ട്ടിലെ ക്രിസ്ത്യന്‍ കൂട്ടായ്മയെ നിരീക്ഷിക്കുന്നത്. ഏതാണ്ട് 14 ലക്ഷം ആളുകളാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">This is brilliant, a church was not allowed to worship because of buracrats decree so they went to a Walmart to do it <a href="https://t.co/nTeqoqPSLE">pic.twitter.com/nTeqoqPSLE</a></p>&mdash; Luke Rudkowski (@Lukewearechange) <a href="https://twitter.com/Lukewearechange/status/1291374080197906434?ref_src=twsrc%5Etfw">August 6, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വാള്‍മാര്‍ട്ട് പോലെയുള്ള വന്‍ വ്യവസായ സമുച്ചയങ്ങളില്‍ ആളുകള്‍ കൂടുന്നത് സാമൂഹ്യ അകലം പാലിക്കല്‍ പോലെയുള്ള കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാകുന്നില്ലെങ്കില്‍, ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ ദൈവത്തെ സ്തുതിക്കുന്നത് കൊറോണ നിയന്ത്രണങ്ങളുടെ ലംഘനമാകുന്നതെങ്ങിനെ എന്ന ചോദ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. ഏപ്രില്‍ മൂന്നിനായിരുന്നു പെന്നിസില്‍വാനിയയുടെ ഡെമോക്രാറ്റ് ഗവര്‍ണര്‍ ആരാധനാലയങ്ങള്‍ അത്യാവശ്യമല്ലെന്നും, ‘സ്റ്റേ അറ്റ്‌ ഹോം’ ഉത്തരവ് നിലവിലിരിക്കുന്നിടത്തോളം കാലം ആരാധനാലയങ്ങളില്‍ പോകരുതെന്നും പറഞ്ഞത്. പരമ്പരാഗത അമേരിക്കക്കാരുടെ വിശ്വാസ നിലപാടുകളെ ഡെമോക്രാറ്റുകള്‍ പൂര്‍ണ്ണമായി തള്ളികളയുകയാണ് എന്ന ആരോപണം നേരത്തെ മുതല്‍ ഉയരുന്നുണ്ട്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F0Qwrdmo88IHHmsKHS51Xz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} പ്രത്യേക കൂട്ടായ്മയുടെ പേരിലുള്ള മാമ്മോദീസ അസാധു: വത്തിക്കാന്‍ വത്തിക്കാന്‍ സിറ്റി – സമുദായിക-കുടുംബ പങ്കാളിത്തം എടുത്ത് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമല്ലെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം. “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞങ്ങള്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്ന് ഉച്ചരിച്ചുകൊണ്ടുള്ള മാമ്മോദീസ അനുവദിനീയമാണോ എന്ന ചോദ്യത്തിനോടുള്ള പ്രതികരണമെന്ന നിലയില്‍ “പിതാവിന്റേയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ഞാന്‍ നിന്നെ മാമ്മോദീസ മുക്കുന്നു” എന്നാണ് പറയേണ്ടതെന്ന് വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) വ്യാഴാഴ്ച പുറത്തുവിട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു. “ഞങ്ങള്‍ മാമ്മോദീസ മുക്കുന്നു” എന്നതിന് പകരം “ഞാന്‍ മാമ്മോദീസ മുക്കുന്നു” എന്ന് പറഞ്ഞുകൊണ്ടുള്ള മാമ്മോദീസയാണ് കത്തോലിക്കാ പാരമ്പര്യമനുസരിച്ച് ശരിയായ രീതിയെന്നാണ് പ്രതികരണത്തില്‍ പറയുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന ആളിന്റെ പിതാവ്, മാതാവ്, തലതൊട്ടപ്പന്‍, തലതൊട്ടമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ, കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരില്‍ മാമ്മോദീസ മുക്കുന്നത് ശരിയാണോ എന്ന ചോദ്യം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മാമ്മോദീസ എന്ന കൂദാശ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സി.ഡി.എഫ് രംഗത്തെത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള വിശദീകരണ കുറിപ്പില്‍ സി.ഡി.എഫ് തലവന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയ സെക്രട്ടറി ജിയാക്കോമോ മൊറാണ്ടി മെത്രാപ്പോലീത്ത എന്നിവരാണ് ഒപ്പുവെച്ചിരിക്കുന്നത്. പുരോഹിതര്‍ ഉള്‍പ്പെടെ ആര്‍ക്കും സ്വന്തം രീതിയില്‍ ആരാധനാക്രമത്തില്‍ മാറ്റം വരുത്തുവാനുള്ള അധികാരമില്ലെന്ന്‍ രണ്ടാം വത്തിക്കാന്‍ സുനഹദോസ് രേഖയില്‍ പറഞ്ഞിട്ടുള്ള കാര്യവും വിശ്വാസ തിരുസംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. പുരോഹിതനിലൂടെ ക്രിസ്തു തന്നെയാണ് മാമ്മോദീസ മുക്കുന്നതെന്ന സത്യമാണ് ഇതിന്റെ കാരണമായി സി.ഡി.എഫ് പറയുന്നത്. യേശു തന്നെയാണ് കൂദാശകള്‍ സ്ഥാപിച്ചതെന്നും, അത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വമാണ് സഭയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും പറഞ്ഞുകൊണ്ട്, “ഞങ്ങള്‍” എന്ന് പറയാതെ തന്നെ മാമ്മോദീസ എന്ന കൂദാശയില്‍ കുടുംബാഗങ്ങള്‍ക്കുള്ള പങ്കാളിത്തം സി.ഡി.എഫ് വിവരിക്കുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-08 16:52:00
Keywordsക്രിസ്തു
Created Date2020-08-08 22:23:17