category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഗള്‍ഫില്‍ പൗരസ്ത്യ കത്തോലിക്ക പാത്രിയർക്കീസുമാരുടെ അധികാരപരിധി മാര്‍പാപ്പ വര്‍ദ്ധിപ്പിച്ചു
Contentവത്തിക്കാൻ സിറ്റി: ഗൾഫ് മേഖലയിൽ പൗരസ്ത്യ കത്തോലിക്ക സഭാംഗങ്ങൾക്കുള്ള അജപാലന ശുശ്രൂഷകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പൗരസ്ത്യ കത്തോലിക്കാ പാത്രിയർക്കീസുമാരുടെ അധികാരപരിധി ഫ്രാൻസിസ് മാർപാപ്പ വിപുലീകരിച്ചു. നിലവിലുള്ള നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ ലത്തീൻ അപ്പസ്‌തോലിക വികാരിയാത്തുകളുമായി ഏകോപിപ്പിച്ച് പൗരസ്ത്യ കത്തോലിക്കരുടെ അജപാലന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനാണ് വത്തിക്കാൻ ലക്ഷ്യമിടുന്നത്. കോപ്റ്റിക്, മാരോണൈറ്റ്, അന്ത്യോക്യൻ, മെൽക്കൈറ്റ്, കൽദായ, അർമേനിയൻ എന്നീ ആറു പൗരസ്ത്യ കത്തോലിക്കാ വ്യക്തിസഭകളെ സംബന്ധിക്കുന്നതാണ് മാർപാപ്പയുടെ ഈ പുതിയ തീരുമാനം. ഇസ്ലാം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നുള്ള ഈ പൗരസ്ത്യ സഭകൾക്കു ഗൾഫിൽ സ്വയംഭരണാധികാരം നല്കുന്നതുവഴി പ്രാദേശിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഭകൾ തമ്മിലുള്ള സഹകരണം വളർത്താനും വത്തിക്കാൻ ലക്ഷ്യമിടുന്നു. പൗരസ്ത്യ സഭകളുടെ കാനോൻ നിയമമനുസരിച്ച് ഈ പ്രദേശത്തു സഭാസിനഡുകൾ വികാരിയത്തുകളോ രൂപതകളോ സ്ഥാപിക്കുന്നതിന് തുടർന്നും വത്തിക്കാൻറെ അനുമതി ആവശ്യമാണെന്നു രേഖ വ്യക്തമാക്കുന്നുണ്ട്. 2003 മുതൽ ലത്തീൻ അപ്പസ്‌തോലിക് വികാരിയാത്തിൻറെ കീഴിലായിരുന്ന വിശ്വാസികൾക്ക് നേരിട്ട് അജപാലന ശുശ്രൂഷ നിർവഹിക്കാൻ പൗരസ്ത്യ കത്തോലിക്കാ പാത്രിയാർക്കീസുമാർക്ക് ഇനി സാധിക്കും. അതേസമയം, വിവിധ രാജ്യങ്ങളിൽനിന്ന് വന്ന് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലത്തീൻ കത്തോലിക്കാ സഭാംഗങ്ങൾക്ക് നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ അപ്പസ്‌തോലിക വികാരിയാത്തുകൾ തുടർന്നും അജപാലന ശുശ്രൂഷ നിർവഹിക്കും. എന്നാൽ, ഭാരതത്തിൽ നിന്നുള്ള പൗരസ്ത്യ കത്തോലിക്കാ സഭകളായ സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയുടെയും അജപാലന പ്രവർത്തനങ്ങളുടെ മേൽനോട്ടം നോർത്ത് അറേബ്യൻ, സൗത്ത് അറേബ്യൻ വികാരിയാത്തുകൾ തന്നെയായിരിക്കും നിർവഹിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JXMG4XT3gTaFvtOu8X9Rfg}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-09 08:08:00
Keywordsഅറേബ്യ, ഗള്‍ഫ
Created Date2020-08-09 13:39:41