category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവര്‍, രാജ്യംവിട്ട ക്രൈസ്തവരെ തിരികെ ക്ഷണിച്ച് ഇറാഖി പ്രധാനമന്ത്രി
Content ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനം മൂലം രാജ്യംവിട്ട ക്രൈസ്തവരോട് തിരികെ വരാൻ ആഹ്വാനവുമായി ഇറാഖി പ്രധാനമന്ത്രി മുസ്തഫ അൽ കാതിമി. അസീറിയൻ ഇന്‍റര്‍നാഷ്ണല്‍ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ യഥാർത്ഥ മക്കൾ ക്രൈസ്തവരാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച കൽദായ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് ലൂയിസ് റാഫേൽ സാക്കോയുമായും, ബാഗ്ദാദിലെ മറ്റു ചില മെത്രാന്മാരുമായും ഖാസേമി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇതേ തുടര്‍ന്നാണ് പ്രസ്താവന. നിരവധി ക്രൈസ്തവർ തിരികെ മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് കര്‍ദ്ദിനാള്‍ സാക്കോ പ്രധാനമന്ത്രിയോട് പറഞ്ഞു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടി മുസ്തഫ അൽ ഖാസേമി നടത്തുന്ന ശ്രമങ്ങൾക്ക് സഭയുടെ പൂർണ പിന്തുണയും പാത്രിയാർക്കീസ് അറിയിച്ചു. ഇറാഖി വംശജരാണ് എന്ന് പറയുന്നതിൽ ക്രൈസ്തവർക്ക് അഭിമാനമുണ്ടെന്നും, അവരുടെ പ്രശ്നങ്ങളിൽ സർക്കാർ നടത്തുന്ന ഇടപെടൽ, ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കൽദായ സഭയുടെ തലവൻ കൂട്ടിച്ചേർത്തു. ഇറാഖ് എല്ലാവർക്കും വേണ്ടിയുള്ള രാജ്യമാണെന്നും രാജ്യത്തെ ജനങ്ങൾ തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ലായെന്നും രാജ്യത്തിന്റെ ഭാവി പടുത്തുയർത്തുന്നതിൽ എല്ലാവർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും മുസ്തഫ അൽ കാതിമി പറഞ്ഞു. ക്രൈസ്തവരുടെ പ്രശ്നങ്ങൾ പഠിച്ച് അവർക്ക് സഹായം നൽകുന്നതിന് വലിയ താല്പര്യമാണ് കാതിമി പ്രകടിപ്പിച്ചതെന്ന് അസീറിയൻ ന്യൂസ് ഏജൻസി പിന്നാലെ റിപ്പോർട്ട് ചെയ്തു. മെയ് ഏഴാം തീയതിയാണ് മുസ്തഫ അൽ ഖാസേമി ഇറാഖിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. നിരവധി വർഷങ്ങളായി ക്രൈസ്തവർ ഇറാഖിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടായിരുന്നെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ആവിർഭാവമാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയത്. അടുത്ത നാലു വർഷത്തിനുള്ളിൽ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 23,000 വരെയായി കുറയാൻ സാധ്യതയുണ്ടെന്ന് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് നീഡ് അടുത്തിടെ സൂചിപ്പിച്ചിരിന്നു. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും പുനർജനിക്കുമോ എന്ന ആശങ്ക ഇപ്പോഴും സജീവമായതിനാലാണ് ക്രൈസ്തവർ തിരികെ മടങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കാത്തതെന്ന് നിരീക്ഷിക്കപ്പെടുന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7o9rk3aDCXF7ANPiejb9h}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-08-15 12:39:00
Keywordsഇറാഖ
Created Date2020-08-15 18:10:05