Content | സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു ദിവസത്തെ പ്രാർത്ഥനാ ഒരുക്ക ധ്യാനം ഓൺലൈനിൽ നാളെ ശനിയാഴ്ച നടക്കും. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ദൈവിക പരിരക്ഷ തേടിയും എല്ലാത്തിലും ദൈവത്തിന് പ്രഥമസ്ഥാനം നൽകുവാൻ മാനസികവും ആത്മീയവുമായി കുട്ടികളെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയും നടത്തപ്പെടുന്ന ഈ പ്രത്യേക ശുശ്രൂഷ യുകെ സമയം രാവിലെ 11മുതൽ ഉച്ചയ്ക്ക് 1 വരെ ഹൈസ്കൂൾ തലത്തിൽ 11 മുതൽ 13 വരെ പ്രായക്കാർക്കും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 14 മുതൽ 17 വരെയുള്ള പ്രായക്കാർക്കുമായിട്ടാണ് ഓൺലൈനിൽ നടക്കുക.
ഇതിലേക്ക് {{ http://www.sehionuk.org/REGISTER -> http://www.sehionuk.org/REGISTER }} എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി വിദ്യാർത്ഥികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
>>> കൂടുതൽ വിവരങ്ങൾക്ക്: തോമസ് 07877508926. |