Content | കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആഗോള ഭീകരപ്രസ്ഥാനങ്ങളുടെ സാന്നിധ്യം ആശങ്കയും ഭീതിയും ഉയര്‍ത്തുന്നുവെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. കേരളമടക്കം ഇന്ത്യയിലെ 11 സംസ്ഥാനങ്ങളില്‍ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ചു വെളിപ്പെടുത്തിയിരിക്കുന്നത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകാന്‍ ഭരണസംവിധാനങ്ങള്‍ ഉണരണം. ഭീകരവാദത്തിനെതിരേ പ്രഖ്യാപനങ്ങള്‍ നടത്തുന്നവര്‍ അധികാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി പിന്നാമ്പുറങ്ങളില്‍ ഭീകരപ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടുണ്ടാക്കുന്നതും വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |