Content | ടെക്സാസ്: അമേരിക്കയിലെ ടെക്സാസിലെ എൽ പാസോ രൂപതയുടെ സെന്റ് പാട്രിക് കത്തീഡ്രൽ ദേവാലയത്തിലെ തൊണ്ണൂറു വർഷം പഴക്കമുള്ള യേശുവിന്റെ തിരുഹൃദയ രൂപം തകർക്കപ്പെട്ടു. പ്രധാന അൾത്താരയുടെ പിന്നിലായി സ്ഥാപിച്ചിരുന്ന രൂപം ചൊവ്വാഴ്ച പുലർച്ചെയാണ് തകർക്കപ്പെട്ടത്. ഈ സമയം കത്തീഡ്രൽ ദേവാലയം പ്രാർത്ഥനയ്ക്കായി തുറന്നിട്ടിരിക്കുകയായിരുന്നു. . പ്രതിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ പറ്റി വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് രൂപത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ തങ്ങൾ ഹൃദയം തകർന്ന അവസ്ഥയിലാണെന്ന് കത്തീഡ്രൽ ദേവാലയത്തിന്റെ റെക്ടറായ ഫാ. ട്രിനി ഫ്യുവണ്ടസ് പറഞ്ഞു. എൽ പാസോ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാർക്ക് സേയ്റ്റ്സും തന്റെ ദുഃഖം രേഖപ്പെടുത്തി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്രിസ്തു രൂപങ്ങളിലൊന്നായിരിന്നു തകര്‍ക്കപ്പെട്ട രൂപമെന്നും അക്രമകാരിക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികത്താനാകാത്ത നഷ്ടത്തിന്റെ വിഷമത്തിലായിരിക്കും ഇടവകയിലെ ജനങ്ങളും, രൂപത മുഴുവനുമെന്ന് അറിയാം. ആ രൂപം ആരെ പ്രതിനിധീകരിച്ചുവോ ആ വ്യക്തിയുടെ പക്കലേക്ക് നമ്മുക്ക് ആത്മധൈര്യത്തിനായി പോകാം. അവൻ നമ്മെ ആശ്വസിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബിഷപ്പ് പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |