category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉമ്മന്‍ചാണ്ടി: ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഊര്‍ജമാക്കിയ നേതാവെന്ന് കെസിബിസി
Contentകൊച്ചി: നീണ്ട 50 വര്‍ഷം ഒരേ മണ്ഡലത്തില്‍ നിന്ന്‌ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചതിന്റെ പേരിൽ അഭിനന്ദനം ഏറ്റുവാങ്ങുന്ന ഉമ്മന്‍ചാണ്ടിയ്ക്കു ആശംസകളുമായി കേരള കത്തോലിക്ക മെത്രാൻ സമിതി. ദൈവവിശ്വാസം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ ഊര്‍ജമാക്കിയ നേതാവാണ് അദ്ദേഹമെന്നും പുതുപള്ളി നിയോജകമണ്ഡലത്തില്‍ നിന്നു മാത്രം 1970 മുതല്‍ ഒരിക്കലും തോല്‍ക്കാതെ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടുവെന്നതു തന്നെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നുവെന്നും കെസിബിസി പ്രസ്താവനയിൽ കുറിച്ചു. മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ അദ്ദേഹം തുടക്കം കുറിച്ച ജനസമ്പര്‍ക്കപരിപാടിയുടെ മികവ്‌ പരിഗണിച്ച്‌ 2013-ല്‍ പൊതുപ്രവര്‍ത്തനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം നേടിയത്‌ ആഗോളതലത്തില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. "അതിവേഗം ബഹുദൂരം" എന്ന മുദ്രാവാക്യം തന്റെ ഭരണപരവും രാഷ്ട്രീയപരവുമായ സേവനങ്ങളുടെ ഭാഗമാക്കി അനേകം ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി. എടുത്തുപറയേണ്ട നിരവധി വികസന പദ്ധതികള്‍ നാടിനുവേണ്ടി പൂര്‍ത്തീകരിച്ച ഭരണകര്‍ത്താവാണദ്ദേഹം. രാഷ്ട്രീയപരവും ആശയപരവും ആയ ഭിന്നതകള്‍ ഉള്ളവരോടും വ്യക്തിജീവിതത്തിന്റെ സംശുദ്ധിയെ ചോദ്യം ചെയ്തവരോടും, കല്ലെറിഞ്ഞ്‌ പരിക്കേല്പിച്ചവരോടും ക്ഷമയും ശാന്തതയും പുലര്‍ത്തി തന്റെ വിശ്വാസജീവിതത്തിന്റെ ശ്രേഷ്ഠത മുറുകെ പിടിക്കുന്നതിന്‌ പരിശ്രമിച്ചു. കേരള നിയമസഭയിലെ സാമ്രാജികത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തീയാക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ കേരള കത്തോലിക്കാ മ്രെതാന്‍ സമിതിയുടെ ആശംസകളും അനുമോദനങ്ങൾ. അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭാവുകങ്ങള്‍ നേരുന്നുവെന്നും കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ ഫാ. ജേക്കബ്‌ ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/F5WXJjCdHZN45GA0Hz8usV}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-09-17 16:35:00
Keywordsകെ‌സി‌ബി‌സി
Created Date2020-09-17 22:06:09