category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കരും പെന്തക്കോസ്തരും തമ്മിലുള്ള സ്വാധീന സംവാദം സമാപിച്ചു.
Contentആഗോള കത്തോലിക്കാ സഭയും പെന്തകോസ്തു സഭയും തമ്മിൽ നാലു പതിറ്റാണ്ടുകളായി നടന്നുവരുന്ന, എങ്ങനെ രണ്ടു വിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സൗഹൃദമാക്കാൻ കഴിയുമെന്ന അന്തർദേശീയ സംവാദത്തിന്റെ ആറാം ഘട്ടം പര്യവസ്സാനിച്ചു. അന്തർദേശീയ കത്തോലിക്ക - പെന്തകോസ്ത് സഭകളുടെ ആറാം ഘട്ടത്തിന്റെ അഞ്ചാമത്തെ സമ്മേളനം ജൂലൈ 10 മുതൽ 17 വരെ ഇറ്റലിയിലെ റോമിൽ നടക്കുകയുണ്ടായി. കത്തോലിക്കാസഭയുടെ മാർപ്പാപ്പ ഭരണസമിതി നിയമിച്ചിട്ടുള്ളവരും ചില പെന്തികോസ്തു സഭായോഗ്യരേയും, നേതാകളും ഈ സംവാദത്തിൽ പങ്ക് ചേർന്നു. സമ്മേളനത്തിലെ മുഖ്യ സംവാദ വിഷയം സഭയുടെ സ്വാധീനം, അരൂപിയുടെ മാനം, കാര്യബോധം, ഇടയബന്ധം ഇവയത്രേ. കഴിഞ്ഞ നാല് സമ്മേളനങ്ങളിൽ ചർച്ചാവിഷയമാക്കിയിരുന്നത്. പൊതുവിൽ നിലവിലുള്ള സ്ഥിതി(2011), സ്വാധീനശക്തി (2012), രോഗശാന്തി(2013), പ്രവചനം (2014) എന്നിവയായിരുന്നു. 2016ൽ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള റിപ്പോർട്ടിന്റെ ക്രോഡീകരണത്തിനു വേണ്ടി 2015 ലെ സമ്മേളനം വിനിയോഗിക്കപ്പെട്ടു. വിശ്വാസവും അവയുടെ പ്രയോഗവും പരസ്പര ബഹുമാനത്തിലും ധാരണയിലും പ്രോത്സാഹിപ്പിക്കുവാനും, അഭിവൃദ്ധിപ്പെടുത്തുവാനും വേണ്ടി 1972 ൽ ആരംഭിച്ചതാണ് ഈ സംവാദം. രണ്ട് പാരമ്പര്യങ്ങളെ സംബന്ധിച്ച സത്യസന്ധമായ തുറന്ന ആശയവിനിമയ ചർച്ചയും, അവയെ നയിക്കുന്ന മൂല്യങ്ങളും, ഇട വിട്ട ദിനങ്ങളിൽ ഇരുവിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനാ ശുശ്രൂഷകളും ഈ അന്തർദേശീയ സംവാദത്തിന്റെ നേട്ടങ്ങളായി നിലകൊള്ളുന്നു. യു എസ്സ് എ, നോർത്ത് കരോളിനാ റേലേ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് മൈക്കേൽ ബെർബിസ്ജ് സംവാദത്തിന്റെ കത്തോലിക്കാ സഭ സഹനേതൃത്വവും, സഭാചരിത്രകാരനും, കാലിഫോർണീയായിലെ ഫുള്ളർ മതപഠന സർവകലാശാലാ അദ്ധ്യാപകനും,സഭാ ഐക്യപങ്കാളിയുമായ റവ. സിസിൽ, ദൈവസഭാസമാജത്തിന്റെ സഹ-നേതൃത്വവും നിർവ്വഹിച്ചു. റോമിൽ നടന്ന പ്രവർത്തന യോഗത്തിൽ,ക്രൈസ്തവ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ കോച്ച് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സംഭാഷണത്തിൽ ഏർപ്പെടുകയും , വീക്ഷണങ്ങൾ ശേഖരിക്കുകയും, ചോദ്യങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു. പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറി, മെത്രാൻ ബ്രയിൻ ഫാരലുമ്മയി അനൗപചാരിക കൂടിക്കാഴ്ചയും സമ്മേളനത്തിൽ പങ്കെടുക്കുന്നവർ നടത്തുകയുണ്ടായി. "അന്തർദ്ദേശീയ കത്തോലിക്ക പെന്തക്കോസ്തു സംവാദത്തിന്റെ സഹനേതൃത്വം വഹിക്കാൻ ലഭിച്ച വിശേഷ അധികാരത്തേയും, രണ്ട് വിഭാഗങ്ങളിലുള്ള സമർപ്പിത സഹപ്രവർത്തകരുടെ ആത്മീയ ഭാവത്തെ ദർശിക്കാൻ കഴിഞ്ഞു. പരസ്പര ബഹുമാനത്തോടുള്ള ചർച്ചകളും സത്യസന്ധമായതും പാണ്ഡ്യത്തവുമുള്ള പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനങ്ങളിൽ ഉടനീളം നില നിന്നു. രണ്ട് നേതൃത്വങ്ങളുടേയും ഇടവിട്ട ദിവസങ്ങളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ കൂടുതൽ വികാരനിർഭയവും, അഭിപ്രായങ്ങൾ പരസ്പരം മനസ്സിലാക്കാനും, യോജിപ്പിലെത്താൻ കഴിയുന്ന കാര്യങ്ങളെ സ്വാധീനിക്കാനും, രോഗശാന്തിയും, പ്രവചനവും, വിവേകവും, അതോടൊപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങളോടുള്ള സമീപനവും ഇടയവെല്ലുവിളികളേയും സന്ദർഭാനുകൂല്യങ്ങളേയും നേരിട്ട് നയിക്കാനുള്ള ശക്തി പരിശുദ്ധാത്മാവിന്റെ ഗാഡമായ ആശ്രയത്തിലൂടെ വരദാനമായി ലഭിക്കണമെന്ന തിരിച്ചറിവ് ഞങ്ങൾക്ക് ഉണ്ടായി" ബെർബിസ്ജ് മെത്രാൻ അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-03 00:00:00
Keywords
Created Date2015-08-03 05:34:31