This Mirror is already in Home Page
category_id | Mirror |
---|---|
Priority | 1 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Monday |
Heading | യോഗയും റെയ്ക്കിയും : ഒന്നാം പ്രമാണത്തിന്റെ ലംഘനം. |
Content | Part-1 യോഗയും റെയ്ക്കിയും ക്രിസ്തീയവിശ്വാസങ്ങളോട് ചേർന്ന് പോകുന്നവ തന്നെയാണെന്ന് നിർഭാഗ്യവശാൽ പലരും കരുതുന്നു പല സമൂഹങ്ങളിലും "ക്രിസ്ത്യൻ" യോഗയും റെയ്ക്കിയും പരിശീലിപ്പിക്കുന്നുണ്ടാവാം എന്നാൽ ഈ പ്രവർത്തനങ്ങൾ ഒന്നാം പ്രാമാണത്തിനു തന്നെ എതിരാണ്. യോഗയും റെയ്ക്കിയും പഠിപ്പിക്കുന്നത് മാനുഷിക ചിന്തയിൽ വിരിയുന്ന തലത്തിന്റെ താഴെ തട്ടിലേക്ക് നീങ്ങുവാനാണ് - ദൈവത്തിൽ നിന്നും ഉള്ള ചിന്തകളിലേക്കല്ല. യോഗീവര്യന്മാരേയും ഗുരുക്കളേയും ശ്രവിച്ചാൽ യോഗ, റെയ്ക്കി കേന്ദ്രീകൃതപ്രാർത്ഥന അതീന്ത്രിയ ധ്യാനം പോലെയുള്ള രീതികൾ അല്ലെങ്കിൽ പരിശീലനങ്ങൾ നമ്മളെ സ്വയം സംതൃപ്തിയിലേക്കോ , സ്വയം പ്രകാശത്തിലേക്കോ നയിക്കുന്നു. കത്തോലിക്ക മതബോധനം പഠിപ്പിക്കുന്നത്- എല്ലാ വിധത്തിലുമുള്ള മന്ത്രവാദം ,ആഭിചാരപ്രവർത്തികൾ, സാത്താൻ സേവ ഇവ പരിശീലിക്കുന്നത്- ഇവ മൂലം മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ അതല്ല സ്വന്തം ആരോഗ്യം വീണ്ടെടുക്കുവാൻ ആണെങ്കിൽ പോലും അവ സഭയുടെ പഠിപ്പിക്കലിനെതിരെ ഗുരുതരമായ പ്രവർത്തിയിലാണ് CCC2117 “വിഗ്രഹാരാധന” ഒന്നാം പ്രമാണത്തിന്റെ ലംഘനമാണ്. ദൈവം അല്ലാത്തതിന് ദൈവത്തിന്റെ പരിവേഷം നല്കപ്പെടുന്നു. എപ്പഴെല്ലാം നാം സൃഷ്ടിയെ വന്ദിക്കുകയും ഇവയ്ക്ക് ദൈവത്തിന്റെ സ്ഥാനം നല്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം നാം ഒന്നാം പ്രമാണം ലംഘിക്കുന്നു. എന്നാൽ ഈ നവയുഗ തത്വശാസ്ത്രം സ്വയം ദൈവപരിവേഷം ചാർത്തലിനെയൊക്കെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥന -ഒരു വിശദീകരണം യോഗയുടെ ആദർശങ്ങൾ തന്നെയാണ് കേന്ദ്രീകൃത പ്രാർത്ഥനയുടെ ആധാരം. കേന്ദ്രീകരിത പ്രാർത്ഥന ക്രിസ്ത്യൻ പ്രാർത്ഥനനകളിൽ നിന്നും വിഭിന്നമാണ്. കാരണം ഇതു പരിശീലിക്കുന്ന വ്യക്തി അവനിലേക്കും അവന്റെ അഹത്തിലേക്കും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അവൻ സങ്കല്പ്പിക്കേണ്ടതും അനുഭവിക്കേണ്ടതും അവന്റെ ഉള്ളിൽ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യമാണ്. എന്നാൽ ക്രിസ്ത്യൻ പ്രാർത്ഥന കേന്ദ്രീകരിക്കുന്നത് വ്യക്തിപരമായ ഒരു ബന്ധത്തിലേക്കാണ്, ക്രിസ്തു എന്ന വ്യക്തിയിലേക്കാണ്- ദൈവസാന്നിദ്ധ്യത്തിലേക്കാണ്. ക്രിസ്ത്യൻ പ്രാർത്ഥനയിലൂടെ ദൈവം ഒരുവന്റെ അഹത്തെ മാത്രമല്ല അവനെ സമൂലം പ്രാർത്ഥനയുടെ ഫലമായി അനുഗ്രഹിക്കുന്നു. എന്നാൽ കേന്ദ്രീകരിത പ്രാർത്ഥനയിൽ (യോഗയിൽ) ദൈവത്തെ എപ്രകാരമെങ്കിലും മനുഷ്യന്റെ സാങ്കേതിക വിദ്യയിലേക്കും, അനുഭവത്തിലേക്കും കൊണ്ടുവരുവാൻ ശ്രമിക്കുന്നു. കേന്ദ്രീകരിത പ്രാർത്ഥനയുടെ സ്വഭാവം, സ്വയം മോഹന നിദ്രയാണ്. (സെൽഫ് ഹിപ്നോട്ടിസം) ഇവിടെ ഒരു മന്ത്രം നിരന്തരം ഉരുവിട്ടുകൊണ്ട് അഹത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി ആ വ്യക്തി ഒരു സ്വയം മോഹനനിദ്രയിലാകുന്നു. ഒരു വസ്തുവിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു ശേഷിച്ചതൊന്നും ശ്രദ്ധയിൽ പെടുന്നില്ല . അപ്പോൾ കിട്ടുന്ന അഭിപ്രായങ്ങൾക്ക് മനസ്സിന് വലിയ തുറവി കൊടുക്കുന്നു. ശാരീരികമായിട്ടും, മാനസികമായിട്ടും ഏതാണ്ട് നിദ്രയിലാകുന്ന അവസ്ഥ സ്വയബോധം ഉൾവലിഞ്ഞ് മനസ്സ് അഭിപ്രായത്തിന് അടിമയാകുന്നു. ഇത്തരത്തിലുള്ള “പ്രാർത്ഥന” അല്ലെങ്കിൽ ധ്യാനം ഒരുതരത്തിലുള്ള സ്വയം മോഹന നിദ്രയാണ്. പല തരത്തിലുള്ള പഠനങ്ങളും ഇതു തെളിയിച്ചിട്ടുണ്ട്. മനശാസ്ത്രവിദഗ്ദന്മാർ അവർ പല പരീക്ഷണങ്ങളും നടത്തി ഈ പഠനങ്ങളെ സ്ഥിരീകരിച്ചിട്ടുണ്ട്. സ്വയം മോഹന നിദ്രയുടെ അവസ്ഥയിൽ ധ്യാനത്തിലായിട്ടുള്ളവർ യോഗ പരിശീലിക്കുമ്പോൾ , ശരീരത്തിൽ ആരോഗ്യപരമായ വ്യതിയാനങ്ങൾ സംഭവിക്കുന്നു. രക്തസമ്മർദ്ദത്തിൽ കുറവ് ശ്വസോഛ്വാസം ക്രമമില്ലാതെ, രക്തത്തിൽ പാലിന്റെ ഗുണങ്ങൾ പുറപ്പെടുവിക്കുന്ന ലവണങ്ങളുടെ കുറവ് പിന്നെ ത്വക്കിന്റെ സ്പർശന വാഹക ശക്തിയേയും ബാധിക്കുന്നു. ക്രിസ്തുമതവും പൗരസ്ത്യ ആത്മീയ പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള വ്യത്യാസം. കത്തോലിക്ക വിശ്വാസം പഠിപ്പിക്കുന്നതനുസരിച്ച്, എല്ലാ മനുഷ്യരും സൃഷ്ടികളാണ്. ഒരു ക്രിസ്ത്യാനിക്ക് അവന്റെ ജീവം ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്തുവില്ലാതെ ക്രിസ്തുവിലല്ലാതെ അവനു നിലനില്പ്പില്ല. ഒരു ക്രിസ്ത്യാനിയുടെ ജീവിതം ക്രിസ്തുവിൽ പുനസൃഷ്ടിക്കപ്പെട്ടതാണ്. അവൻ ക്രിസ്തുവിൽ ജീവിക്കുന്നു, കൃപയുടെ അവസ്ഥയിലാണെങ്കിൽ എങ്ങനെ ജീവിക്കണം എന്നുള്ള തീരുമാനം അവന്റേതാണ്. കാരണം ആ സ്വാതന്ത്ര്യം ദൈവം അവന് കൊടുത്തിരിക്കുന്നു, സ്വതന്ത്രമായ ഒരു മനസ്സും. പൗരസ്ത്യ മതങ്ങൾ ദൈവത്തെ കാണുവാൻ ശ്രമിക്കുന്നത് ഈ പ്രപഞ്ചത്തിന്റെ ഒരു ഭാഗമായിട്ടാണ്, അല്ലാതെ സൃഷ്ടാവായിട്ടല്ല. എല്ലാ യാഥാർത്യങ്ങളും ഒന്നാണ് എന്ന് അവർ വിശ്വസിക്കുന്നു. മനുഷ്യനെപ്പോലെ ദൈവവും ഈ യാഥാർത്യങ്ങളുടെ ഒരു ഭാഗം മാത്രമാണെന്നും, ഈ യാഥാർത്യങ്ങൾക്ക് അപ്പുറത്തേക്ക് സഞ്ചരിച്ചാൽ മാത്രമേ ആത്മീയലോകത്തിലേക്ക് എത്തിപ്പെടാൻ സാധിക്കൂ എന്നും ഇവർ വിശ്വസിക്കുന്നു. ഇക്കൂട്ടർക്ക് ദൈവം വെറും ഒരു അവസ്ഥ മാത്രമാണ്, "മനസ്സിന്റെ ഒരു അവസ്ഥ" മാത്രം അല്ലെങ്കിൽ "ഒരവസ്ഥാ വിശേഷം മാത്രം". എന്നാൽ ക്രിസ്ത്യാനികൾക്ക് ദൈവം തികച്ചും യാഥാർത്ഥ്യമാണ്. എല്ലാ സൃഷ്ടികളും നില നില്ക്കുന്നത് ദൈവത്തെ സേവിക്കുവാനാണ്. ക്രിസ്തീയ ചിന്തയിൽ ഈ പ്രപഞ്ചവും അതിലുള്ള സമസ്തവും നിലനിക്കുന്നത് പിതൃത്വമായ ദൈവസ്നേഹത്തിലാണ്, നമ്മോടുള്ള സ്നേഹത്തിൽ . അതുകൊണ്ട് പൗരസ്ത്യസിദ്ധാന്തങ്ങൾ ദൈവത്തിങ്കലേക്ക് അടുക്കുവാൻ മാനുഷികമായ “ഉപാധികൾ” തേടുന്നു. എന്നാൽ ക്രിസ്ത്യാനി അന്വേഷിക്കുന്നത് ദൈവവുമായി ഇടപഴുകാനും തമ്മിൽ സംസാരിക്കുവാനുമാണ്. ഈ ഇടപെഴകലിലൂടെ ഒരു ക്രിസ്ത്യാനി ആഗ്രഹിക്കുന്നത് ദൈവീകമായ സ്വഭാവത്തിലേക്കുള്ള മാറ്റമാണ്, പങ്കുചേരലാണ്; മറുവശത്ത് പൗരസ്ത്യ ആത്മീയത ദൈവത്തെ അഹത്തിൽ കണ്ടെത്തുവാനും, പുറം ലോകത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപെടുവനുമായിട്ടാണ് പലപ്പോഴും ശ്രമിക്കുന്നത്. അതിനായി പലവിധത്തിലുള്ള മാനസികവും, ശാരീരികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. അതല്ലാതെ ദൈവത്തെ വ്യക്തിപരമായി അഭിമുഖീകരിക്കാൻ ശ്രമിക്കുന്നില്ല. പൗരസ്ത്യമതങ്ങൾ ദൈവം ആണ് എല്ലാത്തിന്റെയും അധിപനെന്ന് വിശ്വസിക്കുന്നില്ല; മറിച്ച് ഈ പ്രപഞ്ചത്തിന്റെയും തങ്ങളുടെ തന്നെയും ഒരു ഭാഗം മാത്രമാണ് ദൈവം എന്നാണവർ കരുതുന്നത്. നമ്മൾ ഒരു വിധത്തിലും ദൈവവുമായി സാമ്യമുള്ളവരല്ല; കാരണം ദൈവം ഈ പ്രപഞ്ചവും അതിലുള്ള സകലതിന്റെയും സൃഷ്ടാവാണ്. ഈ വസ്തുത നമുക്കൊരിക്കലും വളച്ചൊടിക്കാനാവില്ല. ഒരു കത്തോലിക്കൻ കൃപയുടെ വിശദീകരണം എന്നുദ്ദേശിക്കുമ്പോൾ അവൻ അർത്ഥമാക്കുന്നത് ദൈവവുമായുള്ള കൂടിച്ചേരലിന്റെ കൃപയെന്നാണ്, ദൈവത്തിന്റെ വിശുദ്ധിയിൽ നമ്മളെയും ഭാഗഭാക്കുകാരാക്കുന്നു. ഇത് നമ്മളിലേക്ക് ഇറങ്ങി വരുന്ന ദൈവത്തിന്റെ സ്നേഹം ആണ്. ഈ കൃപ നമ്മളുടെ ദൈനം ദിന ജീവിതത്തിൽ നാം പ്രായോഗികമാക്കുമ്പോൾ നമ്മൾ മാറ്റത്തിന്റെ പാതയിലാണ് കത്തോലിക്കർ എന്ന നിലയിൽ ആന്തരികമായ സമാധാനം വ്യക്തിക്കുമാത്രമല്ല മറിച്ച് ലോകം മുഴുവൻ അനുഭവിക്കണം എന്നാൽ പൗരസ്ത്യ തത്വശാസ്ത്രം അവകാശപ്പെടുന്നത് ആന്തരിക സമാധാനം തനിക്ക് മാത്രം, ജീവിതത്തിന്റെ മറ്റുയാഥാർത്ഥ്യങ്ങളോ ഒന്നും കണക്കിലെടുക്കുന്നില്ല. |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 1970-01-01 01:00:00 |
Keywords | യോഗയും |
Created Date | 2015-08-03 05:49:40 |