category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം: നിലപാട് വ്യക്തമാക്കി സീറോ മലബാർ സഭ
Content സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെൻ്റ് തോമസിൽ രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വിവിധ വാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി സഭാനേതൃത്വം. രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിന് മുൻകൂട്ടി സമയം ചോദിക്കുകയും സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെൻ്റ് തോമസിൽ വന്നു ചർച്ച നടത്തുകയും ചെയ്യാറുണ്ട്. തന്നെ കാണാൻ വരുന്നവരെ മേജർ ആർച്ച് ബിഷപ്പ് സ്വീകരിക്കുകയും അവരെ ശ്രവിക്കുകയും സഭയുടെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യാറുമുണ്ടെന്ന് സീറോ മലബാർ സഭ പബ്ലിക് റിലേഷൻ ഓഫീസർ ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ പ്രസ്താവനയില്‍ കുറിച്ചു. സഭാ തലവനെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവൻ്റെയു० നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണ് ഇതിനാൽ വ്യക്തമാക്കുന്നു. ഏതെങ്കിലും വിഷയത്തിൽ സഭയുടെയും സഭാതലവൻ്റെയു० നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടാകുമ്പോൾ അത് ഉചിതമായ സമയത്ത് സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുമെന്ന് പി‌ആര്‍‌ഓ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-25 00:26:00
Keywordsമുസ്ലി
Created Date2020-10-25 05:57:22