category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading‘ക്രൂശിതന്റെ രൂപം’: പുതിയ ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു
Content‘നീ ഹിമ മഴയായ്’, ‘ വാതിക്കല് വെള്ളരി പ്രാവ്’ എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ സിനിമാലോകത്തും ‘ ഒരു ഗ്രീഷ്മ രാത്രിയിൽ’ എന്ന ഗാനത്തിലൂടെ ക്രിസ്തീയ ഭക്തിഗാന രംഗത്തും പ്രശസ്തയായ നിത്യ മാമ്മൻ ആലപിച്ച എറ്റവും പുതിയ ഭക്തി ഗാനം ‘ക്രൂശിതന്റെ രൂപം’ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. സാമൂഹ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ഡേവിസ് ചിറമ്മേലച്ചൻ ഒരാഴ്ച മുന്‍പ് റിലീസ് ചെയ്ത ഗാനം അയ്യായിരത്തിലകം ആളുകൾ ഇതിനകം യൂട്യൂബിലൂടെ ആസ്വദിച്ചു കഴിഞ്ഞു. നമ്മുടെയിടയിൽ ആത്മീയ അഹങ്കാരം ധാരാളമുണ്ടെന്നും ഗാനത്തിലെ ആശയം ഉൾക്കൊണ്ടാൽ നമ്മുടെ മനോഭാവം സമൂലമായി മാറുമെന്നും പ്രകാശന വേളയിൽ ഫാ.ഡേവീസ് പറഞ്ഞു. ശാന്തസമുദ്രത്തിൽ ഒഴുകിവരുന്നതു പോലെയാണിതിന്റെ സംഗീതമെന്നും ധ്യാനത്തിന് ഉപകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിലിപ്പിയ ലേഖനത്തിൽ പരാമർശിക്കുന്ന സ്വയം ശൂന്യനാക്കിയ ക്രിസ്തു എന്ന ആശയത്തെ മുൻ നിർത്തി പ്രവാചകശബ്ദം ടീമിലെ ശുശ്രൂഷകന്‍ കൂടിയായ കുഞ്ഞച്ചൻ മേച്ചേരിൽ രചിച്ച ഗാനത്തിന് ഭക്തിസാന്ദ്രമായ ഈണം നല്‍കിയിരിക്കുന്നത് ഷിബു പുനത്തിൽ ആണ്. SRAS CREATIONS ബാനറിൽ അനുവും സീമയും ചേർന്നാണ് ഈ ഗാനം നിർമ്മിച്ചിരിക്കുന്നത്. രചനയും സംഗീതവും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഗാനത്തിനൊത്ത അനുയോജ്യമായ പശ്ചാത്തല സംഗീതമൊരുക്കിയത് എബിൻ പള്ളിച്ചനാണ്. ഗിത്താർ ഷിബുവും, വയലിൻ ഫ്രാൻസീസ് സേവ്യറും കൈകാര്യം ചെയ്തിരിക്കുന്നു. ഗോൾഡ ചെറിയാൻ, റോസ് മിറിയാം, റീത്ത മിറിയാം, റേച്ചൽ മിറിയാം, റോഷ്നി റാഫേൽ,രാജി ഷിബു, സീമ തോമസ്, അനു പുന്നൂസ്, ഷിബു പുനത്തിൽ, കുഞ്ഞച്ചൻ മേച്ചേരിൽ എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LRLcizG74eI23yB1HYZ55N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=Ui_4hedfmFU
Second Video
facebook_link
News Date2020-10-30 14:44:00
Keywordsഭക്തിഗാനം
Created Date2020-10-30 14:55:10