category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി തിരുക്കല്ലറ ദേവാലയത്തില്‍ പ്രാര്‍ത്ഥനയുമായി ഇറ്റലിയുടെ വിദേശകാര്യ മന്ത്രി
Contentജെറുസലേം: യേശുവിനെ അടക്കം ചെയ്തതായി നൂറ്റാണ്ടുകളായി കരുതപ്പെടുന്ന തിരുക്കല്ലറ ദേവാലയത്തില്‍ മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി പ്രാര്‍ത്ഥിച്ച് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂയിജി ദി മായിയോ. ഇന്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ക്രൈസ്തവരുടെ പുണ്യപുരാതന ദേവാലയമായ ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ നടത്തിയ പ്രാര്‍ത്ഥനയെ കുറിച്ച് വിവരിച്ചിരിക്കുന്നത്. വിശുദ്ധ നാട്ടിൽ, യേശുവിന്റെ ക്രൂശീകരണവും പുനരുത്ഥാനവും സൂചിപ്പിക്കുന്ന ഹോളി സെപൽച്ചറിന്റെ ബസിലിക്കയിൽ ഞാൻ പ്രാർത്ഥിച്ചു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നാമും ഈ പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരണമെന്നും ഈ മഹാമാരിയിൽ നിന്ന് ആളുകളെ രക്ഷിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കരങ്ങള്‍ കൂപ്പിയുള്ള ചിത്രം സഹിതമാണ് പോസ്റ്റ്.

In Terra Santa, presso la Basilica del Santo Sepolcro, luogo che la tradizione cristiana indica come quello della...
Posted by Luigi Di Maio on Friday, 30 October 2020

ഒരിടവേളയ്ക്ക് ശേഷം കോവിഡ് രോഗബാധ ഇറ്റലിയില്‍ അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് അദ്ദേഹം പ്രാര്‍ത്ഥന നടത്തി പോസ്റ്റു പങ്കുവെച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് മാസത്തില്‍ 320 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിന്ന ഇറ്റലിയില്‍ ഇന്നലെ മാത്രം ഇരുപതിനായിരത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്നു 38,321 പേര്‍ രാജ്യത്തു മരണമടഞ്ഞു. ലോകമെമ്പാടും 45 മില്യണ്‍ ജനങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. പത്തു ലക്ഷത്തിലധികം പേര്‍ മരണമടഞ്ഞു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-10-30 22:46:00
Keywordsഇറ്റലി, ഇറ്റാലി
Created Date2020-10-30 22:47:56