Content | കാലിഫോര്‍ണിയ: സോഷ്യൽ മീഡിയയ്ക്ക് വിടനൽകി, മൂന്നാം തീയതി ഇലക്ഷൻ ദിനം വരെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സുപ്രസിദ്ധ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റണിന്റെ ആഹ്വാനം. ട്വിറ്ററിലൂടെയാണ് കത്തോലിക്കാ വിശ്വാസിയായ പട്രീഷ്യ ഹീറ്റൺ ആഹ്വാനം നൽകിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ മറ്റുള്ളവരെ സ്നേഹിക്കണമെന്ന ക്രിസ്തു സന്ദേശം നിരന്തരമായി ട്വിറ്ററിലൂടെ പ്രഘോഷിക്കുന്ന താരമാണ് പട്രീഷ്യ. സിനിമാ താരത്തിന്റെ ട്വീറ്റിന് ഇതുവരെ 11000നു മുകളിൽ ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്. അറുനൂറോളം ആളുകൾ പോസ്റ്റിനു താഴെ വന്ന് കമന്റുകളിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As we head to the brink, I highly recommend a daily rosary and tuning out social media/tuning in classical music.</p>— Patricia Heaton (@PatriciaHeaton) <a href="https://twitter.com/PatriciaHeaton/status/1321658621403516928?ref_src=twsrc%5Etfw">October 29, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> "ഏതാനും ആഴ്ചകളായി ഒരുദിവസം മൂന്നു ജപമാല ചൊല്ലുന്നുണ്ട്. ഈ അവസാന ദിവസങ്ങളിൽ കൂടുതൽ തീക്ഷണമായി പ്രാർത്ഥിക്കുക"- ഡിയന്ന പിയറി എന്നൊരു ട്വിറ്റർ ഉപഭോക്താവ് എഴുതി. "കൗമാരപ്രായം തൊട്ട് ജപമാല ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോൾ 50 വയസ്സായി. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയോടുകൂടിയാണ്. ബാക്കിയുള്ള സമയങ്ങളിലും കൂടുതലായി പ്രാർത്ഥിക്കും. ഇതാണ് ജീവിതത്തിൽ എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്" ഡെന്നിസ് എന്ന പേരിലുള്ള മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കമന്‍റ് ചെയ്തു.
അനുദിന ജപമാലപ്രാർത്ഥന അത്യന്താപേക്ഷിതമാണെന്നും ഈ സന്ദേശം പങ്കുവയ്ക്കാൻ ട്വിറ്റർ വേദി ഉപയോഗിക്കുന്നതിനു നന്ദിയെന്നും മറ്റൊരു വ്യക്തി കമന്റ് ചെയ്തിട്ടുണ്ട്. ഉറച്ച പ്രോലൈഫ് നിലപാടുകളുള്ള ഹോളിവുഡിലെ അപൂർവം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് പട്രീഷ്യ ഹീറ്റൺ.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |