category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് : ഫ്രാൻസിസ് മാർപാപ്പ.
Contentകുമ്പസാരം എന്ന കൂദാശ ദൈവത്തിന്റെ അനന്ത കാരുണ്യം അനുഭവവേദ്യമാക്കുന്ന നിമിഷമാണെന്നും അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ലെന്നും ഞായറാഴ്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ നടത്തിയ പ്രഭാഷണത്തിൽ ജനകൂട്ടത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയതു. കഠിനമായ ചൂടും വെയിലും വകവെയ്ക്കാതെ തടിച്ചുകൂടിയ ജനകൂട്ടത്തോട് മാർപാപ്പ പറഞ്ഞു: ശിക്ഷാവിധികൾ കൽപിക്കുന്ന ക്രൂധനായ ഒരു തമ്പുരാനെയല്ല, പ്രത്യത കരുണാമയനായ ഒരു പിതാവിനെയാണ് കുമ്പസാരമെന്ന കൂദാശയിൽ നമ്മൾ കണ്ടുമുട്ടുന്നത് എന്നത് വിസ്മരിച്ച് ഭയപ്പാടോടെയാണ് പലരും കുമ്പസാരത്തെ സമീപിക്കുന്നത് ചെയ്തു പോയ പാപങ്ങളോർത്ത് ലജ്ജിച്ച് കുനിഞ്ഞ ശിരസോടെയാണ് നമ്മളെല്ലാം കുമ്പസാരത്തെ സമീപിക്കുന്നത്. പക്ഷേ, പാപത്തോടുള്ള ആ ലജ്ജ നിങ്ങളെ ദൈവത്തിന് പ്രീ യമുള്ളവരാകുന്നു. എല്ലാം ക്ഷമിക്കുവാൻ ദൈവം സദാ സന്നദ്ധനാണ്. അതിന് യോഗ്യരാകുവാൻ നമ്മൾ പാപത്തിൽ ലജ്ജീതരായാൽ മാത്രം മതി! മാലാഖമാരുടെ രാജ്ഞിയുടെ ദിനമാഘോഷിക്കുന്ന ആ സുദിനത്തിൽ (ആഗസ്റ്റ് 2) കുമ്പസാരമെന്ന കൂദാശയുടെ മഹത്വത്തെ പറ്റി പരിശുദ്ധ പിതാവ് വീണ്ടും വീണ്ടും ആ ജനകൂട്ടത്തെ ഓർമിപ്പിച്ചു. "എന്റെ ദേവാലയം പുനർനിർമ്മിക്കുക" എന്ന യേശുവിന്റെ കല്പന അനുസരിച്ച് കൊണ്ട് അസീസ്സി പുണ്യവാളൻ പുനർനിർമ്മിച്ച ദേവാലയങ്ങളിൽ ഒന്നായ 'ലീറ്റിൽ പോർഷൻ' എന്ന ഇടവകയുടെ സമർപ്പണത്തിന്റെ ദിനഘോഷ വേളയിൽ കരുണയുടെ പാതയിൽ നമ്മൾ ചേർന്നു നിൽക്കണമെന്നും ദിവ്യകാരുണ്യം സ്വീകരിച്ച് ദൈവത്തോട് അടുക്കണമെന്നും വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തുവിൽ നിത്യസംരക്ഷണം ലഭിക്കേണ്ടതിലേക്കായി "ജീവന്റെ അപ്പം'' സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് ആയിരങ്ങളെ തീറ്റി പോറ്റിയ ദൈവസ്നേഹത്തെ പറ്റി ഓർമിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു : അന്നു ഗലീലിയോ തീരത്തു കൂടിയ ജന കുട്ടം അപ്പത്തിന്റെ രുചിയിൽ ദായകന്റെ പങ്ക് വിസ്മരിച്ചു. ഈ ആത്മീയ അന്ധത നിങ്ങൾ മനസ്സിലാക്കണം. "ദൈവം ദായകനും ജീവനുള്ള അപ്പവുമാകുന്നു." ദൈവം നമുക്ക് വേണ്ടി കരുതിയിരിക്കുന്ന അപ്പം ഒരിക്കലും കെട്ടുപോകുകയില്ല. അത് ജീവിനുള്ള അപ്പമാകുന്നു. അത് നിത്യജീവൻ നൽകുന്നു. പരിശുദ്ധ പിതാവ് പറഞ്ഞു. " നീങ്ങൾ മോചനം നേടുക ! ദൈവത്തെ കണ്ടറിയുക." "ശരീരത്തിന് ഭക്ഷണം ആവശ്യം തന്നെയാണ്. എന്നാൽ അതിനേക്കൾ തീവ്രമായി അഭിലഷിക്കേണ്ടത് നിത്യജീവിതമാണ്. ദൈനംദിനമായി നമ്മൾ നെറ്റിയിലെ വീയർപ്പ് ചീന്തി നേടേണ്ട ഭക്ഷണം നമ്മൾ നേടുക തന്നെ വേണം. സുഖദുഃഖസമ്മിശ്രമായ ഇഹലോകജീവിതം അന്തിമമായി ദൈവ സമക്ഷത്തിലേക്ക് നമ്മെ നയിക്കുമെന്ന് ഓർത്തിരിക്കുക! ആ ഓർമ്മ നമ്മുടെ ജീവിതത്തെ പ്രകാശഭരിതമാക്കുന്നു." നിത്യ ജീവിതത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ട് മാർപാപ്പ സെന്റ് പീറ്റ ർ സ്ക്വയറിൽ ഒത്തുകൂടിയ ജനക്കൂട്ടത്തെ അനുഗ്രഹിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-03 00:00:00
KeywordsConfession, Pope Francis, Pravachaka sabdam
Created Date2015-08-03 15:58:39