category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൊക്കേഷനിസ്റ്റ് സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകന്‍ വിശുദ്ധ പദവിയിലേക്ക്
Contentവൊക്കേഷനിസ്റ്റ് സന്യാസിനി സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നഴ്‌സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്‍ മരിയ റുസലീയോയുടെ നാമകരണത്തിനുള്ള അത്ഭുതം അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു. 2021 സെപ്റ്റംബറിലോ ഒക്ടോബറിലോ ആയിരിക്കും വിശുദ്ധപദവി പ്രഖ്യാപനം. 2016 ഏപ്രില്‍ 21ന് ആഫ്രിക്കയിലെ മഡഗാസ്‌കറിലുള്ള ബ്രദര്‍ ജീന്‍ എമിലെ റസലോഫോയുടെ അത്ഭുത രോഗശാന്തിയാണ് വത്തിക്കാന്‍ അംഗീകരിച്ചത്. 1891 ജനുവരി 18ന് ഇറ്റലിയിലെ നേപ്പിള്‍സിലെ പിയന്നൂര എന്ന ചെറുപട്ടണത്തിലാണു ഫാ. ജസ്റ്റിന്റെ ജനനം.1920 സെപ്റ്റംബര്‍ 20ന് സൊസൈറ്റി ഓഫ് ഡിവൈന്‍ വൊക്കേഷന്‍സ് എന്ന സന്യാസസമൂഹത്തിനു രൂപം കൊടുത്തു. 1955 ഓഗസ്റ്റ് രണ്ടിന് ഫാ. ജസ്റ്റിന്റെ ധന്യജീവിതത്തിനു സമാപ്തിയായി. 1997 ഡിസംബര്‍ 18ന് അദ്ദേഹത്തിന്റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യപദവിയിലേക്കുയര്‍ത്തി. 2010 ജൂണ്‍ ഒന്നിന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-01 06:45:00
Keywordsപദവി
Created Date2020-11-01 06:45:59