category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങള്‍: അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യമെന്ന് കെസിബിസി
Contentകൊച്ചി: യൂറോപ്പിലും ഏഷ്യയിലും വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നടപടികള്‍ ആവശ്യമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക അധിനിവേശങ്ങളും അതിന് ആനുപാതികമായി അധികരിക്കുന്ന അനിഷ്ട സംഭവങ്ങളും കഴിഞ്ഞ ചില ദിവസങ്ങളായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയങ്ങളാണ്. ഈ വിഷയം ലോകരാജ്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കുകയും വ്യക്തമായ നയരൂപീകരണം നടത്തുകയും വേണ്ട സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം നിരവധി ആക്രമണങ്ങളും ജീവഹാനികളുമാണ് ഫ്രാന്‍സ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം സംഭവിച്ചിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലും സ്ഥിതിഗതികള്‍ വ്യത്യസ്തമല്ല. ഇത്തരത്തില്‍, മതമൗലികവാദവും ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ പഠനങ്ങള്‍ നടത്തി അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര ഏജന്‍സികളും തയ്യാറാകണം. എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതിയും ആശങ്കയും വിതയ്ക്കുന്ന ഒന്നായി ഇസ്ലാമിക തീവ്രവാദം മാറിക്കഴിഞ്ഞിരിക്കുന്നതിനെ ഇനിയുള്ള നാളുകളിലെങ്കിലും ലോകരാജ്യങ്ങളും അന്വേഷണ ഏജന്‍സികളും അതീവ ഗൗരവമായി കണ്ട് യുക്തമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. ശ്രീലങ്കയില്‍ 2019 ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണം കേരളത്തില്‍ നടക്കാന്‍ ഇടയുണ്ടായിരുന്നു എന്ന വെളിപ്പെടുത്തല്‍ മുതല്‍, കേരളത്തിലെ ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് വരെ കൂടുതല്‍ ഗൗരവത്തോടെ നാമും പരിഗണിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. നല്ലവരായ മുസ്ലീം സഹോദരങ്ങള്‍ ലോകം മുഴുവന്‍ നിറയുന്ന ഈ ആശങ്കയെ മുഖവിലയ്‌ക്കെടുത്ത് മതമൗലികവാദത്തെയും ഭീകരവാദത്തെയും തള്ളിപ്പറയാന്‍ പരസ്യമായി രംഗത്ത് വരണം. ഇത്തരം വിഷയങ്ങളില്‍ നിസംഗത പുലര്‍ത്തുകയും വാസ്തവങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സാംസ്‌കാരിക നേതാക്കളുടെയും നിലപാടുകള്‍ ആശങ്കാജനകമാണ്. എല്ലാ ലോകരാജ്യങ്ങളുടെയും, ആഗോള മതേതര സമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും വിശിഷ്യാ മുസ്ലീം സമുദായത്തിന്റെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിലൂടെയേ ലോകസമൂഹത്തെ അസമാധാനത്തിലേക്ക് തള്ളിവിടുന്ന ഇസ്ലാമിക തീവ്രവാദത്തെ ഇല്ലാതാക്കുകയും, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ശക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യാന്‍ കഴിയൂ. വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ-മതമൗലികവാദ പ്രവര്‍ത്തനങ്ങളെയും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വരെയും പിന്തുണയ്ക്കുന്നവരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുന്നവരേയും കേരളകത്തോലിക്കാസഭ അപലപിക്കുന്നതോടൊപ്പം ലോകസമാധാനത്തിനായി ഒറ്റക്കെട്ടായി പൊരുതാന്‍ മതേതര സമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിളളിയും കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.റ്റിയും പ്രസ്താവനയില്‍ കുറിച്ചു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-03 18:18:00
Keywordsഇസ്ലാമി, തീവ്രവാദ
Created Date2020-11-03 18:18:54