category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ അനുസ്മരണവുമായി ഡൊണാള്‍ഡ് ട്രംപ്
Contentവാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്ന് സകല മരിച്ച വിശ്വാസികളുടെയും തിരുനാള്‍ ദിനത്തില്‍ ട്വീറ്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “മഹത്തായ ഈ രാജ്യത്തുടനീളമുള്ള ക്രൈസ്തവര്‍ സകല ആത്മാക്കളുടേയും ദിനം ആചരിക്കുന്ന ഈ വേളയില്‍, ഈ രാജ്യം പടുത്തുയര്‍ത്തിക്കൊണ്ട് നമുക്ക് മുന്നേ കടന്നുപോയവരെ നമുക്ക് ഓര്‍മ്മിക്കാം. നമ്മുടെ രാഷ്ട്രം എക്കാലവും ആയിരുന്നതുപോലെ അനുഗ്രഹീതവും, മഹത്തരവുമായി നിലനിര്‍ത്തുവാന്‍ അവരുടെ ഓര്‍മ്മകള്‍ നമുക്ക് പ്രചോദനമാകട്ടെ” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്. ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ഇക്കൊല്ലത്തെ സകല ആത്മാക്കളുടേയും ദിനമെന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇതിന് മുന്‍പും കത്തോലിക്ക തിരുനാള്‍ ദിനങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">As Christians throughout this great Country celebrate All Souls Day, let’s remember those who went before us and built this great nation. May their legacy inspire us as we keep our nation what it has always been: blessed and great!</p>&mdash; Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1323387597796900866?ref_src=twsrc%5Etfw">November 2, 2020</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കത്തോലിക്കര്‍ക്ക് ട്രംപ് നല്‍കിയ പിന്തുണകള്‍ അക്കമിട്ട് നിരത്തുന്ന ഒരു പട്ടിക നവംബര്‍ 1ന് ലെപാന്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് മൈക്കേല്‍ ഹിച്ച്ബോണ്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഡെമോക്രാറ്റിക് നേതാക്കളായ ജോ ബൈഡന്റേയും, കമലാ ഹാരിസിന്റേയും പൈശാചിക പദ്ധതികള്‍ നരകക്കുഴിയില്‍ നിന്നുമാണ് വരുന്നതെന്ന്‍ പറഞ്ഞുകൊണ്ട്, പരിശുദ്ധ കന്യകാമാതാവ് നമുക്കൊപ്പമുണ്ടെന്നും, ഈ പതിനൊന്നാം മണിക്കൂറില്‍ നമുക്ക് മാതാവിലേക്ക് തിരിയാമെന്നും, നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും കേള്‍ക്കണമേ എന്ന് അപേക്ഷിക്കാമെന്നും പറഞ്ഞുകൊണ്ടാണ് ഹിച്ച്ബോണിന്റെ പോസ്റ്റ്‌ അവസാനിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/8790M9OzEPmCwzS9bst7yz}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-11-03 20:41:00
Keywordsട്രംപ, യു‌എസ് പ്രസി
Created Date2020-11-03 20:44:21