category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വാഴ്ത്തപ്പെട്ട കാര്‍ളോയുടെ അമ്മയെ ഭാരത കത്തോലിക്ക സഭ ഇന്ന്‌ ആദരിക്കും: പ്രവാചകശബ്ദത്തില്‍ തത്സമയം
Contentകൊച്ചി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്റെ അമ്മ അന്റോണിയോ സല്‍സാനോയെ ഭാരത കത്തോലിക്ക സഭ ഇന്ന് ആദരിക്കും. കാര്‍ളോയുടെ മാധ്യമ ശുശ്രൂഷകൾ കാർളോയുടെ അമ്മയുടെ നിർദ്ദേശങ്ങളാൽ തുടർന്നു കൊണ്ടുപോകുന്ന കാർളോ ബ്രദേഴ്സ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ബ്രദർ എഫ്രേം കുന്നപ്പള്ളിയുടെയും ബ്രദർ ജോൺ കണയങ്കന്റെയും നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ വഴി ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ളോ റേഡിയോയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സൂം മീറ്റിംഗ് വഴി ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗിൽ കെ‌സി‌ബി‌സി ചെയര്‍മാനും സീറോ മലബാർ സഭയുടെ തലവനുമായ മാർ ജോർജ് ആലഞ്ചേരി കാർളോ റേഡിയോയുടെ ഉദ്ഘാടനം നടത്തി കാർളോയുടെ അമ്മയെ അനുമോദിക്കും. സി‌ബി‌സി‌ഐ വൈസ് ചെയര്‍മാന്‍ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് അനുമോദന പ്രസംഗം നടത്തും. അദിലാബാദ് ബിഷപ്പ് പ്രിന്‍സ് ആന്‍റണി പാണങ്ങടോന്‍റെ അധ്യക്ഷതയിൽ ചേരുന്ന മീറ്റിംഗിൽ അമ്മയെ അനുമോദിച്ചുകൊണ്ട് പൂന രൂപതാദ്ധ്യക്ഷൻ തോമസ് ടാബരെയും കോതമംഗലം രൂപത രൂപതാദ്ധ്യക്ഷൻ മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍, രാജ്കൊട്ട് പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട്, ബാംഗ്ലൂര്‍ എ‌എസ്‌സി കോണ്‍ഗ്രിഗേഷന്‍ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിനി പള്ളിപാടന്‍, മുന്‍ സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്നു കാര്‍ളോയുടെ അമ്മ അന്റോണിയോ സല്‍സാനോ മറുപടി പ്രസംഗം നടത്തും. ഇന്ത്യന്‍ സമയം രാത്രി 8.30 മുതല്‍ ക്രമീകരിച്ചിരിക്കുന്ന പരിപാടിയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിശ്വാസി സമൂഹത്തിലേക്ക് എത്തിക്കും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://youtube.com/watch?feature=youtu.be&v=zHUcO523KCM
Second Video
facebook_link
News Date2020-11-04 13:20:00
Keywordsകാർളോ
Created Date2020-11-04 13:25:20