category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇറ്റലിയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം പാലസ്തീന്‍ അഭയാര്‍ത്ഥി തകര്‍ത്തു
Contentവെനീസ്, ഇറ്റലി: ഇറ്റാലിയന്‍ നഗരമായ വെനീസിലെ മാര്‍ഘേരയിലെ പിയാസ്സാലെ ജിയോവന്നാസിയിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന്റെ ശിരസ് മുസ്ലിം അഭയാര്‍ത്ഥി തകര്‍ത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. രൂപം വികൃതമാക്കിയ മുപ്പത്തിയൊന്നുകാരനായ പാലസ്തീന്‍ സ്വദേശിയെ വടക്ക്കിഴക്കന്‍ ഇറ്റലിയിലെ ഗോറീസിയായിലെ ഡിഇസോണ്‍സോ റിപാട്രിയേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ ഇയാളെ നാടുകടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. “സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക” (8:12) എന്ന ഖുറാന്‍ വാക്യത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇയാള്‍ പരിശുദ്ധ കന്യകാമാതാവിന്റെ ചരിത്രപ്രാധാന്യമുള്ള രൂപത്തിന്റെ ശിരസ്സും കൈവിരലുകളും തകര്‍ത്തതെന്ന് സൂചനയുണ്ട്. പരിസരവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന്‍ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍വെച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമി പിടിയിലായത്. ‘മതവിശ്വാസത്തിനെതിരായ കുറ്റകൃത്യം’ ചുമത്തിയ ശേഷം ജാമ്യത്തില്‍ വിട്ട ഇയാള്‍ വീണ്ടും റെയില്‍വേ പോലീസിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു. ഇയാളുടെ പക്കല്‍ ഇറ്റലിയില്‍ താമസിക്കുന്നതിനുള്ള റെസിഡന്റ് പെര്‍മിറ്റ്‌ ഇല്ലാത്തതിനാലും, തീവ്രവാദി സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനും കേസ് ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ്‌ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഡിവിഷന് കൈമാറിയിട്ടുണ്ട്. പരിശുദ്ധ കന്യകാമാതാവിന്റെ രൂപം തകര്‍ത്തത് മാധ്യമ ശ്രദ്ധനേടുകയും, പ്രദേശവാസികളുടെ രോക്ഷത്തിന് കാരണമാവുകയും ചെയ്തുവെങ്കിലും സഭാനേതൃത്വം പ്രതികരിച്ചിട്ടില്ല. അതേസമയം യാഥാസ്ഥിതിക രാഷ്ട്രീയനേതാക്കളില്‍ ചിലര്‍ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. തകര്‍ക്കപ്പെട്ട രൂപം എത്രയും പെട്ടെന്ന് തന്നെ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ ലൂയിജി ബ്രുഗ്നാരോ ഉറപ്പ് നല്‍കി. വടക്കന്‍ ഇറ്റലിയിലെ കൊമോയില്‍ ഫാ. റോബര്‍ട്ടോ മാല്‍ഗെസിനി എന്ന വൈദികനെ സെപ്റ്റംബറില്‍ കൊലപ്പെടുത്തിയതും ഇസ്ലാമിക അഭയാര്‍ത്ഥി തന്നെയാണ്. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച തങ്ങളുടെ നയങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-03 17:13:00
Keywordsഅഭയാര്‍
Created Date2020-12-03 17:13:53