category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ചുള്ള വാക്സിൻ അംഗീകരിക്കില്ല: നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ ബിഷപ്പ്
Contentടെക്സാസ്: ഭ്രൂണഹത്യ ചെയ്ത ശിശുക്കളുടെ കോശങ്ങൾ കൊണ്ടുണ്ടാക്കുന്ന കൊറോണ വാക്സിൻ അംഗീകരിക്കില്ല എന്ന ഉറച്ച നിലപാടുമായി അമേരിക്കയിലെ ടെക്സാസിലെ ടൈലർ രൂപതയുടെ മെത്രാനായ ബിഷപ്പ് ജോസഫ് സ്ട്രിക്ട്ലാൻഡ് വീണ്ടും രംഗത്ത്. വിവിധ കമ്പനികൾ വാക്സിൻ ഉടൻ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതും ചില കമ്പനികൾ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് 'ദി ബിഷപ്പ് സ്ട്രിക്ട്ലാൻഡ് ഷോയിലും' , ട്വിറ്റർ പോസ്റ്റുകളിലൂടെയും അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ധാര്‍മ്മിക മൂല്യ വിരുദ്ധമായിട്ടാണോ വാക്സിൻ ഉൽപാദനം നടക്കുന്നതെന്ന് വിശ്വാസികൾ മനസ്സിലാക്കാൻ ശ്രമിക്കണമെന്നും ബിഷപ്പ് സ്ട്രിക്ട്ലാൻഡ് പറയുന്നു. കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകൾ ഗർഭസ്ഥശിശുക്കളുടെ ഡിഎൻഎ ഉപയോഗിച്ചാണോ നിർമിക്കുന്നത് എന്നതാണ് താൻ ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ബിഷപ്പ് വിശദീകരിച്ചു. അപ്രകാരമാണ് വാക്സിനുകൾ നിർമ്മിക്കുന്നതെങ്കിൽ അത് അംഗീകരിക്കില്ല. ധാർമികപരമായിട്ടാണോ കമ്പനികൾ വാക്സിൻ ഉല്പാദിപ്പിക്കുന്നത് എന്നറിയാൻ ചിൽഡ്രൻ ഓഫ് ഗോഡ് ഫോർ ലൈഫ് എന്ന സംഘടനയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഗർഭസ്ഥശിശുക്കളുടെ കോശം ഉപയോഗിച്ച് വാക്സിൻ നിർമ്മിക്കുന്നതിനായി പ്ലാൻഡ് പേരൻറ്റ്ഹുഡ് എന്ന കുപ്രസിദ്ധ അബോർഷൻ ശൃംഖല വഹിക്കുന്ന പങ്കിനെപ്പറ്റിയും ബിഷപ്പ് സ്ട്രിക്ട്ലാൻഡ് ആശങ്ക പ്രകടിപ്പിച്ചു. ദൈവത്തിന് കീഴിൽ ഒരു ജനതയാണ് നാമെന്ന് മറന്നു പോയതാണ് അമേരിക്കയുടെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കഴിഞ്ഞദിവസം രൂപതയിലെ വിശ്വാസികൾക്ക് എഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ പറ്റിയുള്ള വിശകലനവും ഷോയിൽ ടൈലർ ബിഷപ്പ് നടത്തി. ഗർഭഛിദ്രം ചെയ്ത ശിശുക്കളെ ഉപയോഗിച്ച് വികസിപ്പിച്ച ഏതെങ്കിലും വാക്സിൻ നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കണമെന്നു നേരത്തെയും അദ്ദേഹം ആഹ്വാനം നല്‍കിയിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=ghbQs7gUxOQ&feature=emb_title
Second Video
facebook_link
News Date2020-12-03 19:25:00
Keywordsവാക്സി
Created Date2020-12-03 19:27:07