category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 100 പുൽക്കൂടുകളുടെ പ്രദർശനത്തിന് വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ചത്വരം ഒരുങ്ങുന്നു
Contentവത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോട് അനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള പ്രശസ്തമായ 100 പുൽക്കൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽവെച്ച് നടത്തും. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, പല സാംസ്കാരിക വിഭാഗങ്ങളിൽ നിന്നും വത്തിക്കാന് ഓരോ വർഷവും സമ്മാനിക്കുന്ന 100 പുൽക്കൂടുകള്‍ വത്തിക്കാനിലെ ചത്വരത്തിന്റെ ചുറ്റിലും ഉള്ള തൂണുകളുടെ ഇടയിൽവച്ച് പ്രദർശനം നടത്താനാണ് ഈ വർഷം തിരുമാനം എടുത്തിരിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനം 2021 ജനുവരി 10 വരെ നീളും. മരം, പേപ്പർ, തുണി, കളിമണ്ണ്, ധാന്യ മണികൾ, മണൽ എന്നിവ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പുൽക്കൂടുകൾ ഇറ്റലിയുടെ പല ഭാഗത്ത് നിന്നും, ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും പ്രദർശനത്തിന് കൊണ്ടുവരാറുണ്ട്. തുടർച്ചയായി ഇത് 45 വർഷമാണ് ഈ പ്രദർശനം നടക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷവത്ക്കരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷനാണ് പുൽക്കൂടുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IpxdAGB6qKKLPTCz2qvtyg}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-04 14:28:00
Keywords പുൽകൂടു
Created Date2020-12-04 09:09:41