category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ യൗസേപ്പ് സംരക്ഷണമേകുന്ന നല്ല അപ്പൻ
Contentസ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ഒരു കർത്തവ്യമായിരുന്നു അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിക്കുക എന്നത് (യോഹന്നാന്‍ 3 : 16). ദൈവപുത്രന്റെ വളർത്തപ്പനാകാനുള്ള ഉത്തരവാദിത്വം യൗസേപ്പിനാണു കൈവന്നത്. അനന്തതയിലുള്ള നിത്യ പിതാവിന്റെ പദ്ധതി ആയിരുന്നു അത്. തീർച്ചയായും എല്ലാ പിതാക്കന്മാരിലും ശ്രേഷ്ഠനാണ് യേശുവിന്റെ വളർത്തപ്പനായ വി. യൗസേപ്പ്. മറിയത്തിൻ്റെ ഭർത്താവും ഈശോയുടെ പിതാവുമായിരുന്നു എന്നതാണ് വിശുദ്ധ യൗസേപ്പിതാവിൻ്റെ മഹത്വം. അതുവഴി യൗസേപ്പ് പിതാവ് രക്ഷകരപദ്ധതിയുടെ ശുശ്രൂഷക്കായി തന്നെത്തന്നെ സജ്ഞമാക്കി എന്നു വിശുദ്ധ ജോൺ ക്രിസോസ്തം പഠിപ്പിക്കുന്നു. ഈ നല്ല അപ്പൻ്റെ സംരക്ഷണത്തിനു നമ്മുടെ ജീവിതങ്ങളെ ഭരമേല്പിച്ചാൻ ജീവിതം ധന്യമാകും. നാൽപതു വർഷമായി ഫ്രാൻസീസ് പാപ്പ പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം ജപിക്കുന്ന യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന നമുക്കും പരിശീലിക്കാവുന്നതാണ്. ഓ ഭാഗ്യപ്പെട്ട മാർ യൗസേപ്പ് പിതാവേ, അസാധ്യതകൾ സാധ്യതകളാക്കുന്ന നിൻ്റെ സഹായം, ഉത്കണഠയുടെയും ബുദ്ധിമുട്ടുകളുടെയും ഈ സമയത്തു ഞാൻ അപേക്ഷിക്കുന്നു. ഗുരുതരവും കലുഷിതവുമായ സാഹചര്യങ്ങളെ നിൻ്റെ പരിപാലനയ്ക്കു ഞാൻ സമർപ്പിക്കുന്നു, അതുവഴി അവയ്ക്കു സന്തോഷകരമായ ഒരു പര്യാവസാനം ഉണ്ടാകട്ടെ.എൻ്റെ വാത്സല്യ ഭാജനമായ പിതാവേ, എൻ്റെ എല്ലാ ശരണവും നിന്നിലാകുന്നു. നിനക്കു ഈശോയോടും മാതാവിനോടും കൂടെ എല്ലാം ചെയ്യാൻ സാധിക്കുന്നതിനാൽ നിന്നോടപേക്ഷിക്കുന്ന യാതൊന്നും ഫല ശ്യൂന്യമാകില്ലന്നു ഞാൻ വിശ്വസിക്കുന്നു. നിൻ്റെ നന്മ നിൻ്റെ ശക്തിയോളം മഹത്തരമാണന്നു എന്നെ കാണിക്കണമേ. ' ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-10 14:49:00
Keywordsജോസഫ്, യൗസേ
Created Date2020-12-10 14:53:09