category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജ്ഞാനികള്‍ക്ക് വഴികാട്ടിയായ ബത്‌ലഹേമിലെ നക്ഷത്രം ഡിസംബർ 21ന് വീണ്ടും? അപൂര്‍വ്വ ആകാശവിസ്മയം ഒരുങ്ങുന്നു
Contentന്യൂയോര്‍ക്ക്: ഡിസംബർ ഇരുപത്തിയൊന്നാം തീയതി അപൂര്‍വ്വ ആകാശ വിസ്മയത്തിന് ലോകം സാക്ഷ്യം വഹിക്കുവാന്‍ ഒരുങ്ങവേ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ യേശുക്രിസ്തുവിലേക്ക് എത്താന്‍ ജ്ഞാനികൾക്ക് വഴികാട്ടിയായ ബെത്‌ലഹേമിലെ നക്ഷത്രത്തോട് ഉപമിച്ച് വിശ്വാസികൾ. ശനി, വ്യാഴം ഗ്രഹങ്ങൾ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന ദൃശ്യവിസ്മയമാണ് ഡിസംബർ 21ന് ഒരുങ്ങുന്നത്. ഇരു ഗ്രഹങ്ങളും ഒരു സ്ഥലത്ത് എത്തിച്ചേരുന്നത് മൂലം വലിയൊരു നക്ഷത്ര സമാനമായ വസ്തു ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് ശാസ്ത്ര വിലയിരുത്തല്‍. യേശുക്രിസ്തുവിന്റെ ജന്മസ്ഥലത്തെത്താൻ ജ്ഞാനികൾക്ക് വഴികാട്ടിയായ നക്ഷത്രത്തോടാണ് വിശ്വാസികൾ ഇതിനെ ഉപമിക്കുന്നത്. ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം 20 വർഷത്തിലൊരിക്കൽ ഇങ്ങനെ ഒരു പ്രതിഭാസം നടക്കുന്നതാണെങ്കിലും, ഇരു ഗ്രഹങ്ങളും ഇത്രയ്ക്ക് അടുത്ത വരുന്നത് വളരെ വിചിത്രമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനുമുമ്പ് ഇരു ഗ്രഹങ്ങളും ഇത്രയും അടുത്ത് വന്നത് 1226 മാർച്ച് മാസം നാലാം തീയതിയാണെന്ന് റൈസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കുറിപ്പിൽ ശാസ്ത്രജ്ഞനായ പാട്രിക് ഹാർട്ടികൻ വെളിപ്പെടുത്തി. നോർത്ത് അമേരിക്കയിൽ ഡിസംബർ 21നു സൂര്യഗ്രഹണത്തിനു ശേഷമായിരിക്കും പ്രതിഭാസം കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നത്. ഇതിൽ നിന്നുണ്ടാകുന്ന വെളിച്ചം പൂര്‍ണ്ണ ചന്ദ്രൻറെ വെളിച്ചത്തെക്കാൾ അധികമായിരിക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. ക്രിസ്മസിനോട് അടുത്ത ദിവസം അപൂര്‍വ്വ ദൃശ്യവിസ്മയം സംഭവിക്കുന്നതിനാലാണ് ബത്‌ലഹേമിലെ നക്ഷത്രവുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യുന്നത്. ബത്‌ലഹേമിലെ നക്ഷത്രം ഒരുപക്ഷേ ഒരു സൂപ്പർനോവയോ, അതുമല്ലെങ്കിൽ വ്യാഴവും, ശനിയും, ശുക്രനും അടുത്തു വന്ന പ്രതിഭാസമോ ആയിരിക്കാമെന്ന് പ്രമുഖ മീറ്റീയോറോളജിസ്റ്റായ മാർക്ക് കോളിൻസ് അഭിപ്രായപ്പെട്ടിരിന്നു. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}  
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-12-11 13:46:00
Keywordsഅപൂര്‍വ്വ
Created Date2020-12-11 13:47:19