category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിന്റെ വചനത്തെ മറക്കാതെയുള്ള കുടുബ പ്രശ്ന പരിഹാരം: സിനഡിന്റെ ചിന്താവിഷയത്തെ പറ്റി കർദ്ദിനാൾ മുളളർ
Contentഒക്ടോബറിൽ നടക്കാനിരിക്കുന്ന കുടുബസംബന്ധിയായ സിനഡിൽ കുടുബ പ്രശ്നങ്ങൾക്ക് സമൂഹത്തിലൂന്നിയ പരിഹാരങ്ങൾ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അത് ക്രിസ്തുവിന്റെ വചനത്തെയും സഭയേയും വിസ്മരിച്ചുകൊണ്ടുള്ളതാകരുതെന്നും പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടതിനെ പറ്റി കർഡിനാൾ ജെർഹാർഡ് ലുഡ് വിഗ് മുളളർ പറഞ്ഞു: "അത് സഭയുടെ പുതിയ വിമോചന ദൗത്യമാണ്." ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രീക ലേഖനങ്ങളെയും അദ്ദേഹത്തിന്റെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തെയും പുകഴ്ത്തികൊണ്ട് വിശ്വാസ സമൂഹത്തിന്റെ പ്രീഫെക്ട് ആയ കർഡിനാൾ മുള്ളർ തനിക്ക് മാർപാപ്പയോടുള്ള വിധേയത്വം ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. "വിവാഹവും കുടുബവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് വളരെ കൂടുതൽ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണിത്. വിവാഹത്തിന്റെ വിപുലമായ അര്‍ത്ഥതലങ്ങൾ യുവജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുവാനുള്ള ബാധ്യത സഭയ്ക്കുണ്ട്. സഭയും കുടുംബവുമായി ഒരു പുതു സമന്വയത്തിന് സമയമായിരിക്കുന്നു; സഭയുടെയും സമൂഹത്തിന്റെയും ഭാവിയിലെ പ്രധാന ഘടകം കുടുബമാണെന്ന് നാം തിരിച്ചറിയണം" കർഡിനാൾ മുള്ളർ അഭിപ്രായപ്പെട്ടു. സമൂഹത്തിനും മനുഷ്യരാശിക്കു മുഴുവനായും പ്രയോജനം ചെയ്യുന്ന ഒരു വിമോചന ദൈവശാസ്ത്രത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. താനും പെറുവിലെ ദൈവശാസ്ത്രജ്ഞൻ Gustavo Gutierrez - ഉം ചേർന്ന് രചിച്ച് മാർപാപ്പ ആമുഖം എഴുതിയ പുസ്തകം ആ ദിശയിലേക്കുള്ള ഒരു ചുവടുവെയ്പ്പാണെന്ന് കർഡിനാൾ മുള്ളർ അറിയിച്ചു. വിശ്വാസ സമൂഹത്തിന്റെ അദ്ധ്യക്ഷനായ കർഡിനാൾ മുള്ളർ മാർപാപ്പയുടെ ഓഫീസിനെ ദൈവശാസ്ത്രപരമായി പുന:സംഘടിപ്പിക്കേണ്ടത് എന്ന സ്വന്തം അഭിപ്രായത്തെ പറ്റി ഇങ്ങനെ പറഞ്ഞു : "പരിശുദ്ധ പിതാവിനു വേണ്ടി വിശ്വസത്തിനും ധാർമ്മികതയ്ക്കും ഉതകുന്ന ദൈവശാസ്ത്രം രൂപപ്പെടുത്തുക എന്നുള്ളതാണ് വിശ്വാസ സമൂഹത്തിന്റെ ( Congregation for the Doctrine of the Faith) കർത്തവ്യം. തങ്ങളുടെ ഓഫീസ് വിശ്വാസ സംബന്ധമായ രേഖകൾ തെയ്യാറാക്കാൻ മാർപാപ്പയെ സഹായിക്കുന്നു." മാർപാപ്പയോടുള്ള വിധേയത്വം അദ്ദേഹം വീണ്ടും എടുത്തു പറഞ്ഞു. മാർപാപ്പയുടെ 'പരിസ്ഥിതി ലേഖനം' സംബന്ധിയായി , അത് ഒരു സാമൂഹ്യ ലേഖനമാണെന്നും പരിശുദ്ധ പിതാവിനോട് പ്രസ്തുത ലേഖനത്തിന്റെ പേരിൽ നന്ദി പ്രകടിപ്പിക്കുന്നുവെന്നും കർഡിനാൾ പറഞ്ഞു. ഇടതു പക്ഷ ചിന്താഗതിയുള്ളവരുമായി സഭ നടത്തുന്ന ആശയ വിനിമയം പരിശുദ്ധ പിതാവിന്റെ പ്രോൽസാഹനത്തിന്റെ പിൻബലത്തിലാണെന്നും അത് ക്ഷമയോടെയും എന്നാൽ തീവ്രമായും തുടരാൻ പിതാവ് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. പാരമ്പര്യവാദികളിലെ തീവ്ര വിഭാഗവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമായ ഒരു വിശ്വാസമാർഗ്ഗരേഖ രൂപീകരണ ഘട്ടത്തിലാണെന്നും. കർഡിനാൾ മുള്ളർ അറിയിച്ചു. ബോസ്നിയയിലെ മെജ്യഗോറിയിലെ(Medjugorje) പരിശുദ്ധമാതാവിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് കർഡിനാൾ കാമില്ലോ റൂണി അദ്ധ്യക്ഷനായ കമ്മീഷൻ പഠനം നടത്തിവരികയാണെന്നും അതിന്റെ രേഖകൾ വിശ്വാസ സമൂഹം പരിശോധിച്ച് തീരുമാനങ്ങൾ എടുക്കാൻ പരിശുദ്ധ പിതാവിനെ സഹായിക്കുമെന്നും കാർഡിനൾ മുളളർ മാദ്ധ്യമങ്ങളെ അറിയിച്ചു. US - ൽ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വ കോൺഫ്രസിൽ ( LCWR - Leadership Conference of Women Religious) മാർപാപ്പയുടെ സന്ദർശനം അനുകൂലമായ ചലനമുണ്ടാക്കിയതായും കർഡിനാൾ മുളളർ വെളിപ്പെടുത്തി. (Vatican Insider)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-04 00:00:00
Keywords
Created Date2015-08-04 18:52:11