category_idSeasonal Reflections
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജോസഫ് - സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള വ്യക്തി
Contentപതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും മിസ്റ്റിക്കുമായിരുന്ന ഒരു ജർമ്മൻ ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ഹെൽഫ്റ്റയിലെ വിശുദ്ധ ജെത്രൂദ് (Saint Gertrude of Helfta). തിരുസഭയിൽ ഔദ്യോഗികമായ മഹതി "the Great" എന്ന സ്ഥാനപ്പേരുള്ള ഏക സ്ത്രീയാണ് വിശുദ്ധ ജെത്രൂദ്. ബനഡിക്ട് പതിനാറാമൻ പാപ്പയാണ് വിശുദ്ധയ്ക്ക് ഈ പദവി നൽകിയത് . ഈശോയുടേയും വിശുദ്ധരുടെയും നിരവധി ദർശനങ്ങളൾ ലഭിച്ചിരുന്ന ജെത്രൂദ് ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെ ഒരു വലിയ സ്നേഹിതയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു ദർശനം അവൾ ഇപ്രകാരം വിവരിക്കുന്നു: “മംഗള വാർത്ത തിരുനാൾ ദിനത്തിൽ, സ്വർഗ്ഗം തുറക്കുന്നതും വിശുദ്ധ യൗസേപ്പ് മനോഹരമായ സിംഹാസനത്തിൽ ഇരിക്കുന്നതും ഞാൻ കണ്ടു. ഓരോ തവണയും അദ്ദേഹത്തിന്റെ പേര് പരാമർശിക്കുമ്പോൾ, എല്ലാ വിശുദ്ധന്മാരും അദ്ദേഹത്തോട് അഗാധമായ താൽപര്യം കാണിക്കുന്നതു ഞാൻ കണ്ടു. അതവരുടെ മുഖഭാവത്തിൽ പ്രകടമായ പ്രശാന്തതയിലും അവന്റെ ഉന്നതമായ അന്തസ്സ് നിമിത്തം അവർ അവനോടൊപ്പം അനുഭവിച്ച സന്തോഷത്തിലും നിഴലിച്ചിരുന്നു." സ്വർഗ്ഗത്തിലെ വിശുദ്ധന്മാർക്കു താൽപര്യമുള്ള യൗസേപ്പിതാവിൻ്റെ മാദ്ധ്യസ്ഥം തേടുമ്പോൾ സകല വിശുദ്ധന്മാരുടെയും സഹായവും മാദ്ധ്യസ്ഥം ഈ ഭൂമിയിൽ നാം അനുഭവിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-02-07 17:51:00
Keywordsജോസഫ്, യൗസേ
Created Date2021-02-07 06:44:18