Content | “നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുവിന്‍” (എഫേസോസ് 6:18).
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂണ്‍-1}#
“ഇടക്കൊക്കെ ശുദ്ധീകരണസ്ഥലത്തേക്ക് ഇറങ്ങി ചെല്ലുക. കാരണം, അവിടത്തെ ആത്മാക്കള്‍ക്ക് നിന്നെ ആവശ്യമുണ്ട്”.
(യേശു വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞത്, ഡയറി 1738).
#{red->n->n->വിചിന്തനം:}#
നിങ്ങള്‍ പ്രിയപ്പെട്ട ആത്മാക്കളെ ആശ്വസിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ യേശുവിന്റെ തിരുഹൃദയത്തെ തന്നെയാണ് നിങ്ങള്‍ ആശ്വസിപ്പിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക. “ഏറ്റവും കരുണയുള്ള യേശുവേ, നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ നീ കരുണ ആഗ്രഹിക്കുന്നുവെന്ന്, അതിനാല്‍ ഞാന്‍ നിന്റെ ഏറ്റവും അനുകമ്പയുള്ള ഹൃദയത്തിന്റെ മടിത്തട്ടിലേക്ക് നിനക്ക് ഏറ്റവും പ്രിയപ്പെട്ട ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ കൊണ്ട് വന്നിരിക്കുന്നു. ഇതിനാല്‍ അവര്‍ നിന്റെ നീതിക്ക് പ്രത്യുപകാരം ചെയ്യട്ടെ. ശുദ്ധീകരണസ്ഥലത്തും നിന്റെ കരുണയുടെ ശക്തിയെ സ്തുതിക്കുമാറ്, നിന്റെ ഹൃദയത്തില്‍ നിന്നും ഒഴുകിയ രക്തവും ജലവും ശുദ്ധീകരണസ്ഥലത്തെ അഗ്നിനാളങ്ങളെ ശമിപ്പിക്കട്ടെ” (ഡയറി 1227).
#{red->n->n->പ്രാര്‍ത്ഥന:}#
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/6?type=8 }}
|