Content | വത്തിക്കാന്‍ സിറ്റി: രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. മാർച്ച് 14 ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓര്‍മ്മിപ്പിച്ചത്. സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണമെന്നും ട്വീറ്റില്‍ പറയുന്നു. “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണം. ആരെയും വിധിക്കുവാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത്, സ്വീകരിക്കുവാനാണ്; ഒന്നും അടിച്ചേല്പിക്കുവാനല്ല മറിച്ച് മനുഷ്യരിൽ നന്മ വിതയ്ക്കുവാനാണ്. ആരിലും കുറ്റമാരോപിക്കാതെ രക്ഷകനായ ക്രിസ്തുവിനെ നല്കുകയാണ് സഭാ ദൗത്യം.”. പാപ്പ ട്വീറ്റില്‍ കുറിച്ചു. ഇംഗ്ലിഷിലും അറബി അടക്കമുള്ള ഒന്‍പതു മറ്റു ഭാഷകളിലും ഫ്രാൻസിസ് പാപ്പ ഈ സന്ദേശം പങ്കുവച്ചു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FPtifiKlmpRA0I05JBtRgp}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }} |