category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ ബനഡിക്ട് മെന്നി
Content"എന്റെ യേശുവിനോടുള്ള സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ ഹൃദയത്തിൽ നിറയുന്നില്ല" - വിശുദ്ധ ബനഡിക്ട് മെന്നി (1841- l914). ഇറ്റലിയിലെ മിലാനിൽ 1841 ൽ പതിനഞ്ചുമക്കളുള്ള കുടുംബത്തിൽ അഞ്ചാമത്തെ മകനായി ബെനഡിക്ട് മെന്നി ജനിച്ചു. പത്തൊമ്പതു വയസ്സുള്ളപ്പോൾ ഓർഡർ ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസസഭയിൽ ചേർന്നു. നാലു വർഷത്തിനു ശേഷം വ്രതവാഗ്ദാനം നടത്തി. 1866 തിരുപ്പട്ടം സ്വീകരിച്ച ബെനഡിക്ടിനെ 1867ൽ പീയൂസ് ഒൻപതാം മാർപാപ്പ സ്പെയിനിലേക്ക് ഓർഡർ ഓഫ് സെൻ്റ് ജോൺ ഓഫ് ഗോഡ് സന്യാസ സഭ വീണ്ടും സജീവമാക്കാൻ അയച്ചു. സ്പാനീഷ് ഭാഷ വശമില്ലാഞ്ഞിട്ടും ദൈവത്തിൽ ആശ്രയിച്ചു അവിടെ ശുശ്രൂഷ ആരംഭിച്ച ബനഡിക്ട് 1872 ൽ സ്പെയിനിലെ സഭയുടെ സുപ്പീരിയറായി നിയമിതനായി. 1881 ൽ Hospitaller Sisters of the Sacred Heart of Jesus എന്ന സന്യാസസഭയ്ക്കു രുപം നൽകി. ഈ സഹോദരിമാരോടൊപ്പം ചേർന്ന് 17 സൈക്രാടിക് ആശുപത്രികളും ബനഡിക്ട് സ്പെയിനിൽ സ്ഥാപിച്ചു. 1914 ഏപ്രിൽ 24 നു നിര്യാതനായ ബനഡിക്ടച്ചനെ 1999 നവംബർ 21 നു ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. #{black->none->b->വിശുദ്ധ ബനഡിക്ട് മെന്നിയോടൊപ്പം പ്രാർത്ഥിക്കാം}# വിശുദ്ധ ബനഡിക്ടേ, പലപ്പോഴും ദൈവം എന്നിൽൽ നിന്നു കൂടുതൽ ആവശ്യപ്പെടുന്നു എന്ന ചിന്ത എന്നെ അലട്ടാറുണ്ട്, നിൻ്റെ മാതൃക അനുസ്മരിച്ചു കൊണ്ട് ദൈവത്തിനു എന്നെക്കുറിച്ചുള്ള പദ്ധതികളോടു സഹകരിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-16 21:48:00
Keywords ഫാ. ജയ്സൺ കുന്നേൽ
Created Date2021-03-16 18:11:17