category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിന്റെ വാക്കുകൾ ജീവിതത്തില്‍ പകര്‍ത്തി സ്നേഹിതർക്കു വേണ്ടി സ്വജീവൻ അർപ്പിച്ച എറിക്കിന് അമേരിക്കയുടെ യാത്രാമൊഴി
Contentഡെന്‍വെര്‍: അമേരിക്കയിലെ കൊളറാഡോയിലെ ബൗള്‍ഡറിലെ കിംഗ് സൂപേഴ്സ് ഗ്രോസറി സ്റ്റോറില്‍ പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പില്‍ സ്വജീവന്‍ പോലും വകവെക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട എറിക് ടാലി എന്ന ധീരനായ കത്തോലിക്കാ പോലീസ് ഓഫീസര്‍ക്ക് വീരോചിതമായ യാത്രയയപ്പ്. ഡെന്‍വെറിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന അന്ത്യശുശ്രൂഷകളില്‍ പോലീസ് ഓഫീസേഴ്സ് ഉള്‍പ്പെടെ ദേവാലയം തിങ്ങിനിറഞ്ഞ് ആളുകള്‍ ഉണ്ടായിരുന്നു. ആയിരത്തിലധികം പേർ വിശുദ്ധ കുര്‍ബാനയുടെ തത്സമയ സംപ്രേഷണം വീക്ഷിച്ചു. ലിറ്റില്‍ടണ്‍ ഇടവക വികാരിയായ ഫാ. ഡാനിയല്‍ നോളനാണ് റോമന്‍ ആരാധനാ ക്രമത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. 7 മുതല്‍ 20 വയസ്സുവരെ പ്രായമുള്ള ഏഴു മക്കളുടെ പിതാവായിരുന്നു ടാലി. കോള്‍ഫാക്സ് അവെന്യൂവില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് വാഹനങ്ങളില്‍ ജാഥയായിട്ടാണ് ബൗള്‍ഡര്‍ പോലീസ്, ടാലിക്ക് അന്ത്യോപചാരമര്‍പ്പിക്കുവാന്‍ എത്തിയത്. “സ്നേഹിതനു വേണ്ടി സ്വന്തം ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല” എന്ന യേശുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ടാലി മറ്റുള്ളവര്‍ക്കായി സ്വന്തം ജീവന്‍ ബലികഴിക്കുകയായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട്‌ ആർച്ച് ബിഷപ്പ് സാമുവല്‍ അക്വില പറഞ്ഞു. യേശു ക്രിസ്തുവിന് തന്റെ ജീവിതത്തില്‍ പ്രഥമ സ്ഥാനം നല്‍കിയ വ്യക്തിയായിരുന്നു ടാലിയെന്നും രാജ്യത്തിനും, നഗരങ്ങള്‍ക്കും, സമൂഹത്തിനും നല്‍കുവാന്‍ കഴിയുന്ന ഏറ്റവും നല്ല സേവനമെന്തെന്ന്‍ അദ്ദേഹം കാണിച്ചു തന്നുവെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. തീക്ഷ്ണതയുള്ള ദൈവവിശ്വാസിയും, ധീരനായ നിയമപാലകനുമായിരുന്നു അദ്ദേഹമെന്ന് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മ്മല്‍ ഇടവക വികാരിയായ ഫാ. ജെയിംസ് ജാക്സണ്‍ എഫ്.എസ്.എസ്.പി സ്മരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 22ന് ഗ്രോസറി സ്റ്റോറില്‍ അക്രമി വെടിയുതിര്‍ക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആദ്യം പ്രതികരിച്ചത് ടാലിയായിരുന്നു. 2010-ല്‍ തന്റെ നാല്പതാമത്തെ വയസ്സിലാണ് ടാലി ബൗള്‍ഡര്‍ പോലീസ് വിഭാഗത്തില്‍ ചേരുന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട് അഹമദ് അല്‍ അലിവി അലിസാ എന്ന ഇരുപതിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫാസ്റ്റ് ഡിഗ്രി കൊലപാത കുറ്റമാണ് അക്രമിയില്‍ ചുമത്തിയിരിക്കുന്നതെന്ന് ബൗള്‍ഡര്‍ പോലീസ് പറഞ്ഞു. ഇന്ന്‍ കോളറാഡോയിലെ ലാഫായെറ്റിലെ ഫാറ്റിറോണ്‍സ് കമ്മ്യൂണിറ്റി ചര്‍ച്ചില്‍ എറിക് ടാലിക്കായി ഒരു പൊതുഅനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-03-30 18:19:00
Keywordsഅമേരിക്ക, യേശു
Created Date2021-03-30 18:20:16