Content | അസ്മാര: ആഫ്രിക്കൻ രാജ്യമായ എറിത്രിയയിൽ കഴിഞ്ഞമാസം നടന്ന രണ്ട് ക്രൈസ്തവ പ്രാർത്ഥന കൂട്ടായ്മകളിൽ അതിക്രമിച്ച് കയറി പട്ടാളം കസ്റ്റഡിയിലെടുത്ത 35 പേരിൽ 13 പേർ കസ്റ്റഡിയിൽ തന്നെ തുടരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് പട്ടാളം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. തലസ്ഥാനമായ അസ്മാരയിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 23 ക്രൈസ്തവരിൽ 22 പേരെ മയ് സരാവ ജയിലിൽ നിന്നും ഞായറാഴ്ച വിട്ടയച്ചിരുന്നു. എന്നാൽ അസ്മാരയുടെ 660 മൈൽ അകലെയുള്ള ആസാബ് നഗരത്തിൽനിന്ന് പിടികൂടിയ 12 ക്രൈസ്തവ വിശ്വാസികളെ വിട്ടയയ്ക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അസാബ് ജയിലിലാണ് അവരെ പാർപ്പിച്ചിരിക്കുന്നതെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു. റിലീസ് ഇൻറർനാഷണലിന്റെയും, ബാർണബാസ് ഫണ്ടിന്റെയും പക്കൽ നിന്ന് ലഭിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇന്റർനാഷ്ണൽ ക്രിസ്ത്യൻ കൺസേൺ എറിത്രിയയില്‍ നിന്നുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
23 പേരിൽ ഒരാളെ മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നതിനെപ്പറ്റി വ്യക്തത ഇല്ലെന്നും, മോചിതരായവരുടെ ആരോഗ്യ പരിശോധനകൾ നടത്തി വരികയാണെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം 160 ക്രൈസ്തവരെ അധികൃതർ ജയിലുകളിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന ഈ നടപടി പ്രതീക്ഷകളെയെല്ലാം തല്ലി കെടുത്തുന്നതാണെന്നും ബർണബാസ് ഫണ്ട് ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രവർത്തിക്കാൻ അനുവാദമുള്ള മൂന്ന് ക്രൈസ്തവ സഭകളിൽ ഒന്നായ എറിത്രിയൻ ഓർത്തഡോക്സ് സഭയിലെ അംഗമാണ് രാജ്യം ഇപ്പോൾ ഭരിക്കുന്ന പ്രസിഡന്റായ ഏഷയാസ് അഭിവേർക്കി. ഏകാധിപതിയായ അഭിവേർക്കി മതം ഒരു രാഷ്ട്രീയ ശക്തിയായി മാറുമോ എന്ന ഭയം മൂലമാണ് വിശ്വാസത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പ്രൊട്ടസ്റ്റൻറ്, ഓർത്തഡോക്സ് സഭകളിൽ പെട്ട 70 പേരെ മൂന്നു ജയിലുകളിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇവരിൽ പലരും 10 വർഷത്തിനു മുകളിൽ തടവ് ശിക്ഷ അനുഭവിച്ചവരാണ്. സമീപ രാജ്യമായ എത്യോപ്യയിലെ ടിയാഗ്ര പ്രദേശത്ത് എറിത്രിയ നടത്തുന്ന ഇടപെടലിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ തിരിച്ചുവിടാനായിരിക്കും ക്രൈസ്തവരെ ജയിലുകളിൽ നിന്ന് മോചിപ്പിച്ചതെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ജയിലുകൾ വളരെയധികം ശോചനീയാവസ്ഥയിലുള്ളതാണ്. ക്രൂരമായ പീഡനങ്ങളാണ് ഇവിടെ തടവുകാർക്ക് ഏൽക്കേണ്ടി വരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |