Content | ഫ്രോസിനോൺ: പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഫ്രഞ്ച് പട്ടാളക്കാരുടെ അധിനിവേശത്തില്‍ ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച സിസ്റ്റേർഷ്യൻ സന്ന്യാസസമൂഹാംഗങ്ങളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. സിമിയോൺ കാർഡൺ, മോഡെസ്റ്റെ-മാരി ബർഗൻ, മാറ്റുറിൻ പിട്രെ, ആൽബെർട്ടിൻ മാരി മെയ്‌സനേഡ് എന്നിവർ അടക്കം ആറ് പേരെ വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമരാരോയാണ് സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. ഏപ്രില്‍ 17നു വത്തിക്കാനിൽ നിന്ന് നൂറുകിലോമീറ്റര്‍ തെക്കുമാറിയുള്ള കാസമാരിയിലെ സിസ്റ്റേർഷ്യൻ ആശ്രമത്തിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങ് നടന്നത്.
കഷ്ടതകളും പീഢകളും സുവിശേഷവത്ക്കരണത്തിന്റെ ഭാഗമാണെന്ന് തിരുകര്‍മ്മങ്ങള്‍ക്കിടെ കർദ്ദിനാൾ ഉദ്ബോധിപ്പിച്ചു. കഷ്ടപ്പാടുകളിലും അനർത്ഥങ്ങളിലും നമ്മുടെ വിശ്വാസത്തിന്റെയും യേശുവുമായുള്ള നമ്മുടെ ബന്ധത്തിന്റെയും മാറ്റുരച്ചു നോക്കാനുള്ള അവസരം കണ്ടെത്താൻ നാം വിളിക്കപ്പെടുന്നുവെന്നും കൂടുതൽ തീക്ഷ്ണതയുള്ള പ്രേഷിതരായി തീരുന്നതിനും കൊടുങ്കാറ്റിൻറെ വേളയിൽ സ്വന്തം മക്കളെ കൈവിടാത്ത പിതാവിലുള്ള വിശ്വാസത്തിൽ വളരുന്നതിനുമുള്ള സാധ്യതയായി ക്ലേശങ്ങളെ കണക്കാക്കണമെന്നും കർദ്ദിനാൾ മർചേല്ലൊ സെമരാരോ കൂട്ടിച്ചേര്‍ത്തു.
1799-ൽ തെക്കെ ഇറ്റലിയിലെ നേപ്പിൾസിൽ ആധിപത്യമുറപ്പിച്ച ഫ്രഞ്ചു സൈന്യം വടക്കോട്ടു നീങ്ങാൻ നിർബന്ധിതമായ വേളയിൽ ദേവാലയങ്ങൾക്കും സന്ന്യാസാശ്രമങ്ങൾക്കും നേരെ നടത്തിയ നിഷ്ഠൂരാക്രമണങ്ങളിലാണ് ആറ് സന്ന്യാസികളും രക്തസാക്ഷിത്വം വരിച്ചത്. അക്രമത്തിന്റെയും കോലാഹലങ്ങളുടെയും ഇടയില്‍ കാസമാരി ആശ്രമത്തിലെ മിക്ക സന്യാസികളും രക്ഷപ്പെട്ടപ്പോൾ, സൈന്യം ദിവ്യകാരുണ്യം നശിപ്പിക്കാതിരിക്കുവാന്‍ ആറ് സന്യാസികള്‍ സധൈര്യം നിലകൊള്ളുകയായിരിന്നു.
#{green->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |