Content | അല്ലന്‍ടൌണ്‍: ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യം പ്രത്യേകം അനുസ്മരിക്കാന്‍ ‘ഇയര്‍ ഓഫ് ദി റിയല്‍ പ്രസന്‍സ്' വര്‍ഷാചരണവുമായി അമേരിക്കയിലെ അല്ലന്‍ടൌണ്‍ രൂപത. പെന്‍സില്‍വാനിയയിലെ അല്ലന്‍ടൌണ്‍ രൂപതയുടെ രൂപീകരണത്തിന്റെ അറുപതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദൈവകരുണയുടെ തിരുനാള്‍ ദിനമായ ഏപ്രില്‍ 11 മുതല്‍ അടുത്ത വര്‍ഷത്തെ തിരുശരീരരക്തങ്ങളുടെ തിരുനാള്‍ ദിനമായ (കോര്‍പ്പസ് ക്രിസ്റ്റി) ജൂണ്‍ 19 വരെ “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) നടത്താനുള്ള തീരുമാനം അല്ലന്‍ടൌണ്‍ രൂപതാ മെത്രാന്‍ ആല്‍ഫ്രഡ് ഷ്ലെര്‍ട്ടാണ് പ്രഖ്യാപിച്ചത്.
വിശുദ്ധ കുര്‍ബാനയോടുള്ള സമര്‍പ്പണവും, ഭക്തിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷ’ പ്രഖ്യാപനം. വിശ്വാസികള്‍ക്ക് തങ്ങളുടെ ക്രിസ്തീയ നിയോഗം നിലനിര്‍ത്തുന്നതിന് വേണ്ട ആത്മീയ പോഷണങ്ങള്‍ നല്‍കിക്കൊണ്ട് കൂദാശകളോട് പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി പ്രോത്സാഹിപ്പിക്കേണ്ടത് ഒരു മെത്രാനെന്ന നിലയില്‍ തന്റെ കടമയാണെന്ന്‍ പറഞ്ഞ ബിഷപ്പ് വിശുദ്ധ കുര്‍ബാന സ്ഥാപിതമായ ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെക്കുറിച്ച് ധ്യാനിക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടുന്നു പ്രദാനം ചെയ്ത തിരുശരീര രക്തം തന്റെ ജനത്തോടുള്ള ദൈവത്തിന്റെ വാഗ്ദാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശു കാണിച്ചു തന്ന ഈ വിശ്വാസ രഹസ്യം അപ്പസ്തോലന്‍മാരിലൂടെയും, അവരുടെ പിന്‍ഗാമികളിലൂടെയും അവന്‍ തിരികെ വരുന്നത് വരെ തുടരുമെന്നും മെത്രാന്‍ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
2019-ല്‍ പ്രമുഖ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട ഒരു സര്‍വ്വേ ഫലത്തില്‍ അമേരിക്കന്‍ കത്തോലിക്കരില്‍ മൂന്നിലൊന്നു വിശ്വാസികള്‍ മാത്രമാണ് തിരുവോസ്തിയിലെ യേശുവിന്റെ സജീവ സാന്നിധ്യം വിശ്വസിക്കുന്നതെന്ന പഠനഫലം പുറത്തുവന്നിരിന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന “യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ വര്‍ഷം” (ഇയര്‍ ഓഫ് റിയല്‍ പ്രസന്‍സ്) ആചരണത്തിന് പ്രത്യേക പ്രാധാന്യമാണ് ഉള്ളത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |