Content | ദൈവകരുണയുടെ ഞായറാഴ്ച നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ ആകാശത്തില്‍ നിന്ന് പ്രകാശരശ്മി പ്രവഹിക്കുന്ന ചിത്രം കത്തോലിക്ക വിശ്വാസികള്‍ക്ക് ഇടയില്‍ തരംഗമാകുന്നു. എവിടെ വെച്ചാണ് ഈ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ലെങ്കിലും കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയില്‍ വിശ്വാസി പങ്കാളിത്തമില്ലാതെ നടത്തിയ ഈ ദിവ്യകാരുണ്യ പ്രദിക്ഷിണത്തിന്റെ ഫോട്ടോ ആയിരങ്ങളെയാണ് സ്പര്‍ശിച്ചിരിക്കുന്നത്. സ്പാനിഷ് ഫേസ്ബുക്ക് ഗ്രൂപ്പായ സോളോ കത്തോലിക്കോസിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരു ട്രക്കിന്റെ പിറകില്‍ ദൈവകരുണയുടെ വലിയൊരു ചിത്രവും സ്ഥാപിച്ചു അരുളിക്കയില്‍ ദിവ്യകാരുണ്യം ഉയര്‍ത്തി ഏതോ ഒരു തെരുവിലൂടെ നീങ്ങുന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. ദിവ്യകാരുണ്യവും ദൈവകരുണയുടെ ചിത്രവും ഉള്‍പ്പെടുന്ന ഭാഗത്തിന്റെ കൃത്യമായി മുകളില്‍ നിന്നും പതിഞ്ഞിരിക്കുന്ന പ്രകാശകിരണങ്ങളാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ഇത് നൂറുകണക്കിനാളുകളാണ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.
അനുതപിക്കുന്ന പാപികളുടെ മേല്‍ ക്രിസ്തു ചൊരിയുന്ന കരുണയുടെ പ്രകാശമാണിതെന്നു നിരവധിപേര്‍ കുറിച്ചു. കാമറ ലെന്‍സില്‍ സംഭവിച്ചത് മൂലമുണ്ടായ ഒരു മായക്കാഴ്ചയാണിതെന്നു മറ്റ് ചിലര്‍ രേഖപ്പെടുത്തി. കൃത്യമായി ദിവ്യകാരുണ്യത്തിനും ദൈവകാരുണ്യ ചിത്രത്തിനും മുകളില്‍ എങ്ങനെ രശ്മി പ്രത്യക്ഷപ്പെട്ടു എന്ന മറുവാദം ഇവരോട് ഉന്നയിക്കുന്നവരും നിരവധിയാണ്. അതേസമയം അനേകം ആളുകളാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IYkbRQW2vx01UcawNuIN58}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |