Content | "തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണ് കർത്താവ് പ്രസാദിക്കുന്നത് " (സങ്കീർത്തനങ്ങൾ 147:11). സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ എല്ലാമാസവും നടക്കുന്ന നൈറ്റ് വിജിൽ 30 ന് വെള്ളിയാഴ്ച നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക. പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന നൈറ്റ് വിജിൽ യുകെ സമയം രാത്രി 9 മുതൽ 12 വരെയാണ് നടക്കുക. സെഹിയോൻ യുകെ ടീമും ഫാ.നടുവത്താനിയിലിനൊപ്പം ശുശ്രൂഷകളിൽ പങ്കെടുക്കും.
യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. {{ http://www.sehionuk.org/LIVE -> http://www.sehionuk.org/LIVE}} എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ലൈവ് ആയി കാണാവുന്നതാണ്. ജപമാല, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ഏറെ അനുഗ്രഹീതമായ നൈറ്റ് വിജിൽ ശുശ്രൂഷകളിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. താഴെപ്പറയുന്ന Zoom ID വഴി പ്രത്യേകമായുള്ള പ്രാർത്ഥനയ്ക്കും അവസരമുണ്ടായിരിക്കും.
ID: 8894210945
>>> കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് വർഗീസ് 07960149670 |