category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingരാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോമിലുളള മ്യാൻമർ സ്വദേശികളായ വൈദികരുടെയും സന്യസ്തരുടെയും ഒത്തുചേരല്‍
Contentറോം: പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മ്യാൻമാർ സ്വദേശികളായ വൈദികരും, സന്യസ്തരും റോമിൽ ഒത്തുചേർന്നു. റോമിൽ പഠിക്കുന്നവരും, വിവിധ സന്യാസ സമൂഹങ്ങളിൽ അംഗങ്ങളായുള്ളവരും മ്യാൻമർ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തിയിരുന്നു. ഫെബ്രുവരി ഒന്നാം തീയതി പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാൻമാറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും, മ്യാൻമാറിന്റെ ഐക്യത്തെ പ്രതിനിധാനം ചെയ്ത് രൂപമെടുത്ത പുതിയ സർക്കാരിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തങ്ങളുടെ ഹൃദയവും മനസ്സും രാജ്യത്ത് ജീവിക്കുന്ന സഹോദരീസഹോദരന്മാർക്ക് ഒപ്പമാണെന്ന് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സഭാംഗമായ സിസ്റ്റർ സെസിലിയ വിൻ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. യുവജനങ്ങളുടെ ജീവൻ രക്ഷിക്കാനായി സായുധ സേനയുടെ മുന്‍പിൽ മുട്ടുകുത്തിയ കത്തോലിക്കാ സന്യാസിനിയായ സിസ്റ്റർ ആൻ റോസ് ന്യൂ തവാങിന്റെ ചിത്രം സിസ്റ്റർ സെസിലിയ സ്മരിച്ചു. സിസ്റ്റർ ആൻ റോസിന്റെ പ്രവർത്തിയാണ് തങ്ങളുടെയും മാർഗ്ഗവും, പ്രചോദനവുമെന്നും ദുർബലതയില്‍ ശക്തി പ്രകടമാക്കുന്ന മാതൃകയാണ് അവിടെ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. കുരിശിൽ കിടന്ന നീതിമാനായ ക്രിസ്തു എല്ലാത്തിനെയും കീഴ്പ്പെടുത്തുന്ന സ്നേഹത്തിന്റെ ശക്തി നമുക്ക് കാണിച്ചു തരുന്നു. ഉയർത്തെഴുന്നേറ്റ ക്രിസ്തുവാണ് നമ്മുടെ പ്രത്യാശയെന്നും, അതിനാൽ പ്രത്യാശ കൈവിടരുതെന്നും, മ്യാൻമാറിലെ സഹോദരീ സഹോദരന്മാരോട് സിസ്റ്റർ സെസിലിയ ആഹ്വാനം ചെയ്തു. രാജ്യം ജനാധിപത്യത്തിലേക്ക് മടങ്ങേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണെന്ന് മ്യാൻമാർ സ്വദേശിയായ ഡൊമിനിക്കൻ വൈദികൻ ഫാ. ഹിലാരിയോ പ്ലൂറേ പറഞ്ഞു. രാജ്യത്തെ പാർട്ടികൾ ചേർന്ന് രൂപം നൽകിയ ഐക്യ സർക്കാരിനെ അംഗീകരിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. വിവിധ പ്രാർത്ഥന നിയോഗങ്ങൾ മുന്നോട്ടുവെച്ച് സാർവത്രിക സഭ മരിയൻ മാസമായി ആഘോഷിക്കുന്ന മെയ് മാസം പ്രാർത്ഥനയുടെ മാസമായി അടുത്തിടെ മ്യാൻമാർ കർദ്ദിനാൾ ചാൾസ് ബോ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ ആഴ്ച സമാധാനത്തിനു വേണ്ടിയും പിന്നീടുള്ള ആഴ്ചകളിൽ നീതിക്കും, ഐക്യത്തിനും, മനുഷ്യാവകാശത്തിനും, രാജ്യപുരോഗതിക്കും വേണ്ടിയും വിശ്വാസികൾ പ്രാർത്ഥിക്കും. കൂടാതെ മെയ് മാസം രാജ്യത്തെ എല്ലാ ഇടവകകളിലും പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ജപമാല പ്രാർത്ഥനയും സംഘടിപ്പിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/KMRT2Nu8224H0XYdvCS5H2}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-04-29 15:48:00
Keywordsമ്യാന്‍
Created Date2021-04-29 15:48:38