category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിലെ ക്രൈസ്തവര്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥന ദിനം ആചരിക്കുന്നു: രാജ്യത്തിന് പിന്തുണ അറിയിച്ച് പാപ്പ
Contentമുംബൈ: ലോകത്ത് കോവിഡ് ഏറ്റവും ശക്തമായി പടര്‍ന്ന് കൊണ്ടിരിക്കുന്ന ഭാരതത്തിനു വേണ്ടി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ) ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ആഹ്വാന പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷ നടക്കുന്നുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ‘നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ’ (എന്‍.സി.സി.ഐ), ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇ.എഫ്.ഐ)യും പ്രാര്‍ത്ഥനാദിനത്തില്‍ സഹകരിക്കുന്നുണ്ട്. ഓരോ അതിരൂപതകളും രൂപതകളും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇടവകകള്‍ക്ക് കൈമാറിയിട്ടുണ്ട്. തുടര്‍ച്ചയായ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡ ജപമാലയും ദേവാലയങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്. കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂര്‍ “വിശുദ്ധ മണിക്കൂര്‍’ പ്രാര്‍ത്ഥന സന്യാസ ഭവനങ്ങളില്‍ ക്രമീകരിക്കണമെന്ന് സി‌ബി‌സി‌ഐ ആഹ്വാനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. ഉപവാസ പ്രാര്‍ത്ഥന ദിനം സംബന്ധിച്ചു കെ‌സി‌ബി‌സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പ്രസ്താവന പുറത്തിറക്കിയിരിന്നു. അതേസമയം ഭാരതത്തിലെ വിശേഷാല്‍ ഉപവാസ പ്രാര്‍ത്ഥന ദിനത്തിനു പിന്തുണയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തുവന്നു. ഗുരുതരമായ പകർച്ചവ്യാധി ബാധിച്ച എല്ലാവർക്കും ദൈവം രോഗശാന്തിയും ആശ്വാസവും നൽകട്ടെയെന്നും തന്റെ പ്രാർത്ഥനയുടെ ഉറപ്പിനൊപ്പം എല്ലാ ഇന്ത്യൻ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ അടുപ്പവും അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പാപ്പ ട്വീറ്റ് ചെയ്തു. ലോകത്ത് കോവിഡ്19 ഏറ്റവും ഭീകര അവസ്ഥ ഉളവാക്കിയ രാജ്യമാണ് ഇന്ന്‍ ഇന്ത്യ. ദിനംപ്രതി നാലുലക്ഷത്തിലധികം കേസുകളാണ് റിപ്പോര്ട്ട് ചെയ്യുന്നത്. 2,30,000-ല്‍ അധികം പേരാണ് രാജ്യത്തു രോഗബാധിതരായി മരണപ്പെട്ടിരിക്കുന്നത്. #{black->none->b->നമ്മുടെ രാജ്യത്തിന് വേണ്ടി ഇന്നേ ദിവസം ഉപവാസമെടുത്ത് നമ്മുക്കും പ്രാര്‍ത്ഥനയിലായിരിക്കാം ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-07 09:58:00
Keywordsഭാരത, ഇന്ത്യ
Created Date2021-05-07 09:58:38