Content | തലശേരി: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാനും തലശേരി അതിരൂപത സഹായ മെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി. നീതിപൂര്‍വ്വം ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുവാന്‍ പുതിയ സര്‍ക്കാരിനോടു അഭ്യര്‍ത്ഥിക്കുകയാണെന്നും 80 : 20 ശതമനം എന്ന രീതിയില്‍ ന്യൂനപക്ഷാനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സര്‍ക്കാര്‍ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് വീണ്ടും അധികാരത്തിലേക്ക് എത്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നാവശ്യം മാര്‍ ജോസഫ് പാംപ്ലാനി ഉന്നയിച്ചിരിക്കുന്നത്.
മാറി മാറി വരുന്ന മന്ത്രിസഭകളില്‍ ന്യൂനപക്ഷ ക്ഷേ്മവകുപ്പ് കൈകാര്യം ചെയ്തിരുന്നവരില്‍ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭ സ്ഥാനമേല്‍ക്കുമ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവര്‍ക്ക് നല്‍കണമെന്നാവശ്യം വിവിധ ക്രൈസ്തവ സംഘടനകള്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. കാലങ്ങളായി ഒരു സമുദായത്തിനു മാത്രം അവകാശങ്ങള്‍ തീറെഴുതിക്കൊടുക്കുന്ന നീതികേട് ഇനി തുടരാന്‍ പാടില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിന്നു. വിഷയത്തില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി രൂപത കെസിവൈഎം നേതൃത്വം കെസിവൈഎം സംസ്ഥാന സമിതിയ്ക്കു കത്ത് കൈമാറിയിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|