category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'വിശ്വാസം മുറുകെ പിടിക്കണം': മരണമുഖത്ത് ഭാവി വൈദികര്‍ക്ക് സന്ദേശം നല്‍കി അപൂര്‍വ്വ രോഗബാധിതനായ വൈദികന്റെ വിടവാങ്ങൽ ചടങ്ങ്
Contentഭാവി വൈദികര്‍ക്ക് മഹത്തായ സന്ദേശം നല്‍കി അപൂര്‍വ്വ രോഗബാധിതനായി മരണത്തെ കാത്തിരിക്കുന്ന അമേരിക്കയിലെ ഷാർലട്ടൺ രൂപതയിലെ വൈദികൻ ഫാ. മൈക്കിൾ കോട്ടാറിന്റെ വിടവാങ്ങൽ ചടങ്ങ് അനേകരുടെ കണ്ണുകള്‍ ഈറനണിയിക്കുന്നു. ആട്രിയം ഹെൽത്ത് ഫൗണ്ടേഷന്റെ കരോളിനാസ് റിഹാബിലിറ്റേഷൻ ആശുപത്രി മുറ്റമാണ് വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തലച്ചോറിനെ ബാധിക്കുന്ന ക്രുറ്റ്സ്ഫെൽഡ് ജാകോബ് ഡിസീസ് എന്ന അപൂർവ്വ രോഗം പിടിപ്പെട്ടിരിക്കുന്ന ഫാ. മൈക്കിൾ കോട്ടാർ ഒഹിയോയിലെ തന്റെ കുടുംബ വീട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെ ഇക്കഴിഞ്ഞ ദിവസമാണ് ഷാർലട്ടൺ രൂപതയിലെ സെന്റ് ജോസഫ് സെമിനാരിയിലെ 27 വിദ്യാർത്ഥികള്‍ അദ്ദേഹത്തെ കാണാനായി എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അനേകരുടെ കണ്ണില്‍ ഈറനണിയിക്കുകയായിരിന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ വൈദിക വിദ്യാർത്ഥികൾക്കരികെ വീല്‍ച്ചെയറിലാണ് അദ്ദേഹത്തെ എത്തിച്ചത്. വൈദികരും വിദ്യാര്‍ത്ഥികളും നടത്തിയ പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം ഭാവി വൈദികരോട് സംസാരിക്കുകയായിരിന്നു. ഷാർലട്ടൺ രൂപത വളരുന്നത് കാണാൻ സന്തോഷമുണ്ടെന്ന് വാക്കുകളോടെയാണ് അദ്ദേഹം വികാര നിര്‍ഭരമായ സന്ദേശം ആരംഭിച്ചത്. ഞാൻ മരിക്കുകയാണെങ്കിൽ എനിക്ക് ഭാവിയെപ്പറ്റി ഒരു കാര്യം പറയാനുണ്ട്: നമ്മുടെ മുമ്പിലുള്ളത് നല്ലൊരു ഭാവിയാണ്. ഓരോരുത്തരെയും ദൈവം ഓരോ ദൗത്യങ്ങൾ ഭരമേല്പിച്ചിട്ടുണ്ട്. യാഥാസ്ഥിതികൻ ആണോ പുരോഗമനവാദി ആണോ എന്നുള്ളതല്ല, മറിച്ച് ദൈവത്തിലുള്ള വിശ്വാസമാണ് ഇക്കാലത്ത് നിര്‍ണ്ണായകമെന്ന് അദേഹം ചൂണ്ടിക്കാട്ടി. ദിവ്യകാരുണ്യ ഭക്തിയിൽ വളരാനും ജപമാല ഉപയോഗിച്ച് പ്രബോധനങ്ങൾ നൽകാനും,ഫാ. മൈക്കിൾ സെമിനാരി വിദ്യാർത്ഥികളെ ഓര്‍മ്മിപ്പിച്ചപ്പോള്‍ ദൃശ്യങ്ങള്‍ കണ്ടവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഫാ. മൈക്കിൾ ചുമതല ഒഴിയുന്ന കാര്യം വിശ്വാസികളെ അറിയിക്കാനായി രൂപതയിലെ മെത്രാനായ പീറ്റർ ജുഗിസ് മെയ് രണ്ടാം തീയതി സെന്റ് മേരിസ് ദേവാലയത്തിൽ എത്തിയിരുന്നു. ഒഹിയോയിലെ യംസ്റ്റണിൽ ജനിച്ച മൈക്കിൾ കോട്ടാർ മൂന്ന് മക്കളിൽ മൂത്തയാളായിരുന്നു. ഉയർന്ന മാർക്കോടു കൂടി വിദ്യാഭ്യാസം പൂർത്തിയാക്കിയ മൈക്കിൾ വൈദികൻ ആകാനുള്ള തീരുമാനം പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടിയിരിന്നു. പിന്നീട് ഒഹിയോയിലും, കണക്ടിക്കട്ടിലും, മേരിലാൻഡിലുമായാണ് അദ്ദേഹം സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ന്യൂജേഴ്സിയിലെ മെറ്റൂച്ചൻ രൂപതയ്ക്ക് വേണ്ടി പട്ടം സ്വീകരിച്ച ഫാ. മൈക്കിൾ 1999ൽ ഷാർലട്ടൺ രൂപതയിലെ അംഗമായി. നിരവധി സ്ഥലങ്ങളിൽ സേവനം ചെയ്ത ഫാ. മൈക്കിൾ കോട്ടാറിന്റെ വചന സന്ദേശങ്ങൾ അനേകരെ സ്വാധീനിച്ചിരിന്നു. 2007ൽ സെന്റ് മേരീസ് ദേവാലയത്തിന്റെ ചുമതലയേറ്റ ഫാ. മൈക്കിളിന് കഴിഞ്ഞ ഡിസംബർ മാസം മുതലാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ ആരംഭിച്ചത്. നീണ്ട പരിശോധനകൾക്ക് ശേഷം ഏപ്രിൽ മാസം ക്രുറ്റ്സ്ഫെൽഡ് ജാകോബ് ഡിസീസ് എന്ന രോഗം പിടിപ്പെട്ടിരിക്കുകയാണെന്ന് സ്ഥിരീകരിക്കുകയായിരിന്നു. നിലവില്‍ പ്രായോഗികമായ ചികിത്സകള്‍ ഒന്നും ലഭ്യമല്ലാത്ത തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണിത്. വൈദ്യശാസ്ത്രം അധികം നാളുകള്‍ അദ്ദേഹത്തിന് പറഞ്ഞിട്ടില്ലായെങ്കിലും ആയിരങ്ങളാണ് ഇദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. അവരോടൊപ്പം ചേര്‍ന്നു നമ്മുക്കും പ്രാര്‍ത്ഥിക്കാം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=OjHjm6zT0gI
Second Video
facebook_link
News Date2021-05-07 17:20:00
Keywordsഅപൂര്‍വ്വ
Created Date2021-05-07 17:21:12