category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോവിഡ് 19: ധ്യാനകേന്ദ്രം തുറന്നു നല്‍കാന്‍ ഗോവ അതിരൂപതയുടെ തീരുമാനം
Contentപനാജി: മഹാമാരി അതിവേഗം പടരുന്ന പശ്ചാത്തലത്തില്‍ സെല്‍ഫ് ക്വാറന്‍ന്‍റൈന് ആളുകളെ പ്രവേശിപ്പിക്കാന്‍ ഗോവ-ദാമൻ അതിരൂപതയുടെ ധ്യാനകേന്ദ്രം തുറക്കാൻ തീരുമാനം. പഴയ ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വൽ റിന്യൂവൽ സെന്ററിലെ സേവനത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി അഞ്ച് നഴ്‌സുമാരെ ഹീത്‌വേ ഹോസ്പിറ്റലിൽ പരിശീലനത്തിനായി അയച്ചതായി കാരിത്താസ്-ഗോവ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സാവിയോ ഫെർണാണ്ടസ് പറഞ്ഞു. നിലവില്‍ ആരംഭിക്കുന്നത് 40 കിടക്കകള്‍ ആണെന്നും പത്ത് എണ്ണത്തിന് ഓക്സിജൻ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികൾ തിങ്ങിനിറഞ്ഞതിനാൽ കിടക്കകളൊന്നും രോഗികൾക്ക് ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സഭാനേതൃത്വം സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ സ്ഥാപനങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന്‍ ഗോവ ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് നേരി പറഞ്ഞു. സെല്‍ഫ് ക്വാറന്‍ന്‍റൈന് ചില മുറികൾ സ്ഥാപിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് രണ്ട് ഡോക്ടർമാർ ലഭ്യമാണ്. ഇപ്പോൾ കൂടുതൽ നഴ്‌സുമാരെ അന്വേഷിക്കുകയാണ്. ജീവന്‍ രക്ഷിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. പ്രാർത്ഥനയ്ക്കും ആത്മീയ വിചിന്തനത്തിനുമായി 2014ലാണ് സെന്റ് ജോസഫ് വാസ് ധ്യാനകേന്ദ്രം അതിരൂപത ആരംഭിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Bu8ychjSowqBSlyUc8lrSW}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2021-05-09 13:46:00
Keywordsഗോവ
Created Date2021-05-09 13:46:40